ഒരു കുടുംബത്തിലെ നാലുപേരെ പതിനേഴുകാരി കൊലപ്പെടുത്തി; കാരണം വിചിത്രം

ഒരു കുടുംബത്തിലെ നാലുപേരെ പതിനേഴുകാരി കൊലപ്പെടുത്തി; കാരണം വിചിത്രം
Oct 19, 2021 10:50 AM | By Vyshnavy Rajan

ബെംഗളൂരു : സ്വന്തം കുടുംബത്തിലെ നാലുപേരെ പതിനേഴുകാരി കൊലപ്പെടുത്തി. ഇതിന്റെ പിന്നിലെ കാരണം വിചിത്രമാണ്. കർണാടകത്തിലെ ചിത്രദുർഗയിലാണ്‌ അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റിലായത്. മൂന്നുമാസത്തിനു ശേഷമാണ് പെൺകുട്ടിയെ പോലീസ് അറസ്റ്റുചെയ്തത്.

ജൂലായ് 12-നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകൾ രമ്യ (16), ഗുന്ദിബായ് (80) എന്നിവർ ഭക്ഷണം കഴിച്ചതിനുശേഷം അവശനിലയിലായി മരിച്ചത്. മകൻ രാഹുലും വിഷം കലർന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു.

തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിൽ വിഷം കലർത്തിയാണ് മകൾ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു. കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതാണ് കൊലയ്ക്കു കാരണം.

പെൺകുട്ടിയുടെ കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടിൽ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടിൽക്കടന്ന് ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്ന് ആദ്യം സംശയമുയർന്നിരുന്നു. ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെൺകുട്ടിയിലേക്ക് നീങ്ങിയത്.

സംഭവദിവസം മൂത്തമകൾ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതിലുള്ള അമർഷമാണ് കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വീട്ടുകാർ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്നും കണ്ടെത്തി.

Seventeen-year-old girl kills four in a family; Because weird

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories