ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
Oct 16, 2021 05:54 PM | By Vyshnavy Rajan

ഹൈദരാബാദ് : ചായ കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫര്‍ കഫേ. എന്നാല്‍ ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില!

വിലകേട്ട് ഞെട്ടാന്‍ വരട്ടെ, നല്‍കുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അധികൃതര്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. അതിനാല്‍, സ്വാഭാവികമായും ചായയുടെ വിലയും കൂടുതലാണ്. "ഗോള്‍ഡന്‍ ടിപ്സ് ബ്ലാക്ക് ടീ" എന്ന് വിളിക്കപ്പെടുന്ന വിശേഷപ്പെട്ട തേയിലയാണ് നിലോഫര്‍ കഫേ ചായയ്‌ക്കായി ഉപയോഗിക്കുന്നത്.കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില.

ഗോള്‍ഡന്‍ ടിപ്സ് ബ്ലാക്ക് ടീ എന്ന് വിളിക്കപ്പെടുന്ന ഒരു ഇനം തേയിലയാണ് ഇത്. അസമിലെ മൈജാനില്‍ നടന്ന ഒരു ലേലത്തിലാണ് ഞങ്ങള്‍ ഇവ സ്വന്തമാക്കിയത്. ആകെ 1.5 കിലോഗ്രാം മാത്രമേ ലേലത്തില്‍ ലഭ്യമായിരുന്നുള്ളു, അത് മുഴുവന്‍ ഞങ്ങള്‍ വാങ്ങി. വളരെ വിശേഷപ്പെട്ട ഈ ചായയുടെ തനതുരുചി ഞങ്ങളുടെ ഉപഭോക്താക്കള്‍ ആസ്വദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് കഫേയുടെ അധികൃതര്‍ പറയുന്നത്.

ഹൈദരാബാദിലെ പേരുകേട്ട കൊഴുത്ത, മധുരമുള്ള ഇറാനി ചായയെപ്പോലെയല്ല വ്യത്യസ്തനായ ഗോള്‍ഡന്‍ ടിപ്സ് ബ്ലാക്ക് ടീ. പാല് ചേര്‍ക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്. സമൃദ്ധമായ രുചിയുള്ള ഈ ചായയുടെ കൂടെ എന്ത് കഴിക്കാനാവും എന്ന് ചോദിച്ചപ്പോള്‍,

"ഞങ്ങളുടെ ഒസ്മാനിയ, വെണ്ണ ബദാം അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട് കുക്കികള്‍ എന്നിവ ഈ ചായയ്ക്ക് മികച്ച കോമ്ബിനേഷന്‍ ആണെന്നായിരുന്നു ശശാങ്കിന്റെ മറുപടി. കൂടാതെ ഈ ചായ തങ്ങളുടെ കഫേയുടെ ബഞ്ചാര ഹില്‍സ് ഔട്ട്ലെറ്റില്‍ മാത്രമേ ലഭ്യമാകൂ" എന്നും അവര്‍ വ്യക്തമാക്കുന്നു.

സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജന്‍ ഗോള്‍ഡന്‍ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളില്‍ ഒന്നാണ്. 2019 ല്‍ ഗുവാഹത്തി ടീ ലേല കേന്ദ്രത്തില്‍ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഒരു ചായ വില്‍പ്പനക്കാരനും ഈ വര്‍ഷം തുടക്കത്തില്‍ കപ്പിന് 1,000 രൂപ നിരക്കില്‍ ഒരു ചായ വില്‍ക്കാന്‍ ആരംഭിച്ചിരുന്നു.

ബോ-ലെയ് എന്ന ഇനത്തില്‍ പെട്ട തേയില കൊണ്ടുള്ള ചായയായിരുന്നു അത്. ഈ തേയിലയ്ക്ക് ഒരു കിലോഗ്രാമിന് 3 ലക്ഷം രൂപയാണ് വില. ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കാമെലിയ സിനെന്‍സിസ് എന്ന സസ്യത്തില്‍ നിന്നാണ് ബോ-ലെയ്‌ തേയിലയും നിര്‍മ്മിക്കുന്നത്.

For those who love tea so much ... a cup of tea costs Rs 1000

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
Top Stories