പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു
Oct 15, 2021 01:01 PM | By Vyshnavy Rajan

ഗുജറാത്ത് : ഗുജറാത്തിലെ ദ്വാരകയിൽ ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു. പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് മന്ത്രവാദിയും ബന്ധുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത്. ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ടാണ് യുവതിയെ അടിച്ചുകൊന്നത്.

മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയാണ് മരിച്ചത്. ബുധനാഴ്ച ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി ഓഖമാധി ഗ്രാമത്തിലേക്ക് പോയിരുന്നു. അതിനിടെ റമീലയ്ക്ക് പെട്ടന്ന് വിറയല്‍ വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി യുവതിയില്‍ ബാധകയറിയതാണെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.

ബാധ ഒഴിപ്പിക്കന്‍ അവളെ അടിക്കാന്‍ ബന്ധുക്കളോട് മന്ത്രവാദി പറഞ്ഞു. ഇല്ലെങ്കില്‍ അവൾ എല്ലാവരെയും കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും യുവതിയെ ക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളുമാണ് അറസ്റ്റിലായത്

Allegedly possessed by a ghost; Twenty-five-year-old beaten to death

Next TV

Related Stories
എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

Nov 27, 2021 11:02 PM

എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്...

Read More >>
യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Nov 27, 2021 08:55 PM

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന്...

Read More >>
മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

Nov 27, 2021 02:19 PM

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

Read More >>
നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

Nov 27, 2021 08:04 AM

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ...

Read More >>
വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

Nov 26, 2021 04:22 PM

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി...

Read More >>
നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

Nov 26, 2021 02:26 PM

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം....

Read More >>
Top Stories