സ്വകാര്യ ഹൈപ്പർമാർക്കറ്റിനെതിരെ ട്രേഡ് യൂണിയനുകളുടെ സമരം; പ്രതിസന്ധിലായി സ്ഥാപന ഉടമകൾ

സ്വകാര്യ ഹൈപ്പർമാർക്കറ്റിനെതിരെ ട്രേഡ് യൂണിയനുകളുടെ സമരം;  പ്രതിസന്ധിലായി സ്ഥാപന ഉടമകൾ
Advertisement
Jul 5, 2022 06:14 AM | By Divya Surendran

കൽപറ്റ: വയനാട്ടിലെ സ്വകാര്യ ഹൈപ്പർ മാർക്കറ്റ് നെതിരെ ട്രേഡ് യൂണിയനുകൾ പന്തൽക്കെട്ടി സമരം തുടങ്ങിയതോടെ പ്രതിസന്ധിയിലായെന്ന് സ്ഥാപന ഉടമകൾ. ജില്ലാ സ്ഥാനത്ത് പുതിയതായി പ്രവർത്തനം തുടങ്ങിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് മുമ്പിലാണ് ട്രേഡ് യൂണിയനുകൾ പന്തൽ നാട്ടി സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

Advertisement

ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്ന ചരക്കുകൾ ഇറക്കാനുള്ള അനുമതി നിഷേധിച്ചതോടെയാണ് യൂണിയനുകൾ ഒന്നടങ്കം സമരത്തിലേക്ക് നീങ്ങിയത്. എന്നാൽ ഹൈപ്പർ മാർക്കറ്റിൽ ഹൈക്കോടതി ഉത്തരവോടെ തൊഴിൽ കാർഡുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിച്ചിട്ടില്ല എന്നും സ്ഥാപന ഉടമകൾ പറയുന്നു. ഇതോടെയാണ് യൂണിയനുകൾ പ്രകോപിതരായത്.

നിലവിൽ പോലീസ് സംരക്ഷണത്തിലാണ് ഹൈപ്പർമാർക്കറ്റിലേക്കുള്ള ചരക്കുകൾ ഇറക്കുന്നത്. പോലീസ് ഇല്ലാത്ത സമയങ്ങളിൽ ട്രേഡ് യൂണിയനുകൾ ഇവിടേക്ക് എത്തുന്ന ചരക്ക് വാഹനങ്ങളെയും ഉപഭോക്താക്കളെയും തടയുന്നു എന്നാണ് സ്ഥാപനത്തിൻറെ പരാതി. സമരത്തെ തുടർന്ന് സ്ഥാപന ഉടമകൾ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

'സമരവും' എന്ന തലക്കെട്ടിൽ വിശദമായിത്തന്നെ ഹൈപ്പർമാർക്കെറ്റിന് മുമ്പിലെ സമരത്തെ സംബന്ധിച്ച് ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. സമരത്തിന്റെ ഫോട്ടോയും ചേർത്താണ് കുറിപ്പ് ഇട്ടിരിക്കുന്നത്. കുറിപ്പിനടിയിൽ നിരവധി പേരാണ് കേരളത്തിലെ ഇത്തരം പ്രവണതകളെ പ്രതികൂലിച്ച് രംഗത്തെത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ ഒരുഭാഗത്ത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ മറുഭാഗത്ത് തൊഴിലാളി യൂണിയനുകൾ അവ തകർക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രവണതകൾ തുടർന്നാൽ നിലവിൽ കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിലാവസരങ്ങളാണ് ഇല്ലാതാവുന്നത് എന്നും ചിലർ കമൻറ് രേഖപ്പെടുത്തിയിരിക്കുന്നു. ഏതായാലും വരും നാളുകളിൽ വയനാട്ടിലെ ഹൈപ്പർ മാർക്കറ്റിനെതിരെയുള്ള തൊഴിലാളി യൂണിയനുകളുടെ സമരം വലിയ ചർച്ചയാകും എന്ന് തന്നെയാണ് കരുതുന്നത്.

Trade unions' strike against private hypermarket; Institutional owners in crisis

Next TV

Related Stories
ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

Aug 14, 2022 08:48 AM

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട്...

Read More >>
വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

Aug 14, 2022 07:26 AM

വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന്...

Read More >>
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

Aug 14, 2022 07:19 AM

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന്...

Read More >>
പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Aug 14, 2022 07:13 AM

പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

ബന്ധുവായ പെണ്‍കുട്ടിയെ രാത്രി ബൈക്കില്‍ കൊണ്ട് പോയി...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

Aug 13, 2022 08:39 PM

കോഴിക്കോട് കുറ്റ്യാടിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

കുറ്റ്യാടി കൈവേലിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം...

Read More >>
Top Stories