യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Jul 3, 2022 08:34 PM | By Susmitha Surendran

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മുത്തച്ഛന്റെ ഗ്രാമം സന്ദർശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ ബന്ധു ​ഗുല്ലു മിശ്ര അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. പങ്കജ് ശുക്ലയുടെ അമ്മ വഴിയുള്ള ബന്ധുവാണ് ​ഗുല്ലു. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുമാർഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭുവാപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം. രാവിലെ ആറ് മണിയോടെ ഒരു യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെന്ന് പൊലീസ് ഓഫീസർ സത്യേന്ദ്ര ഭൂഷൺ തിവാരി പറഞ്ഞു. രണ്ട് മാസത്തോളമായി യുവാവ് ഇവിടെ എത്തിയിട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് പറഞ്ഞു.

A man who was sleeping in a temple in Ayodhya district of Uttar Pradesh was killed by his throat.

Next TV

Related Stories
ദൈവമേ .... ഡോക്ടറും?  അഞ്ച്  ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

May 11, 2025 10:53 AM

ദൈവമേ .... ഡോക്ടറും? അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ...

Read More >>
'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം,  ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

May 11, 2025 08:01 AM

'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം, ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

70 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നിരുതി കമ്മീഷണർ അറസ്റ്റിൽ...

Read More >>
Top Stories