നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

 നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....
Oct 14, 2021 08:22 PM | By Susmitha Surendran

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ്  നവരാത്രി സ്പെഷൽ പായസം. കുട്ടികള്‍ക്കും അതുപോലെ മുതിന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പാഴസമാണിത് . എങ്ങനെയാണ്  നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം .

ചേരുവകൾ

  • പായസം അരി (ഉണക്കലരി ) - 1 കപ്പ്
  • ശർക്കര – 500 ഗ്രാം
  • നാളികേരം ചിരകിയത് - 1 കപ്പ്
  • നെയ്യ് - 3 ടേബിൾസ്പൂൺ
  • ഏലക്ക പൊടിച്ചത്
  • നാളികേരക്കൊത്ത്


തയാറാക്കുന്ന വിധം

  1. ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനിയാക്കി അരിച്ചു വയ്ക്കുക.
  2. ഒരു പ്രഷർ കുക്കറിൽ അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം.
  3. കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം. വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശർക്കരപ്പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തുകൊടുക്കാം. പായസം ഒന്ന് കുറുകി വന്നാൽ നാളികേരം ചിരകിയത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കാപ്പൊടിയും ചേർത്തു യോജിപ്പിച്ചു പായസം സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തുകൊടുക്കാം.

രുചികരമായ നവരാത്രി സ്പെഷൽ പായസം റെഡി .


If you make Navratri special stew .....

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories