ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്
Jun 26, 2022 08:16 PM | By Kavya N

ദിവസേന മനുഷ്യന് ആവശ്യമുള്ള സംവിധാനങ്ങളെല്ലാം വാട്സാപ്പ് ഏർപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ സ്ത്രീകൾക്ക് സഹായകമാകുന്ന പ്രവർത്തനങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഒരു മെസേജിങ് ആപ്പ് എന്നതിലുപരി നിരവധി സേവനങ്ങളാണ് പുതിയ അപ്ഡേഷനുകളിലൂടെ ആപ്പ് നൽകുന്നത്. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷനുമായെത്തിയിരിക്കുകയാണ്.

വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയിരിക്കുന്നത് സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചാൽ മതിയാകും. ഉപയോക്താക്കൾക്ക് തങ്ങളുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാനാകും.

സ്ത്രീകളുടെ ദിനചര്യയിൽ മാറ്റം കൊണ്ടുവരാൻ ഈ സാങ്കേതിക വിദ്യ സഹായിക്കും. വാട്സാപ്പിലൂടെ പെട്ടെന്ന് ആക്സസ് കിട്ടാനായി എഐയുെ മറ്റു സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. വാട്സാപ്പുമായുള്ള സഹകരണത്തെക്കുറിച്ചുള്ള സംസാരത്തിലാണ് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ദീപ് ബജാജ് ഇക്കാര്യം സൂചിപ്പിച്ചത്.


ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നി മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാനായി പിരീഡ് ട്രാക്കിങ് ടൂൾ ഉപയോഗിക്കാം. ആർത്തവത്തെ കുറിച്ച് ഉപയോക്താക്കൾ നേരത്തേ തന്നെ കൃത്യമായ വിവരങ്ങൾ നൽകണം. പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് വാട്സാപ്പിലൂടെ നൽകേണ്ടത്.

ഉപയോക്താക്കൾ നൽകുന്ന ഈ വിവരങ്ങളെല്ലാം ചാറ്റ്ബോട്ട് റെക്കോർഡായി സൂക്ഷിക്കും.കൂടാതെ ഉപയോക്താവിന്റെ ലക്ഷ്യമെന്ത് എന്നതനുസരിച്ച് റിമൈൻഡറുകളും വരാനിരിക്കുന്ന പീരിയഡ് സൈക്കിൾ തീയതികളും വാട്സാപ്പിലൂടെ നിങ്ങൾക്ക് ലഭിക്കും. വാട്സാപ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കർ നിർമിച്ചിരിക്കുന്നത്.ഒരു ചാറ്റ്ബോട്ട് ഇന്റർഫേസിലാണ് ഇത് പ്രവർത്തിക്കുന്നത്.

വാട്സാപ്പിലൂടെ ആർത്തവചക്രം ട്രാക്ക് ചെയ്യാനായി : 1. 9718866644 എന്ന നമ്പർ സേവ് ചെയ്യുക 2. ഈ നമ്പരിലേക്ക് വാട്സാപ്പിൽ നിന്ന് ‘Hi’ അയക്കുക 3. അപ്പോൾ തന്നെ സിറോണ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭ്യമാകും. 4. ഇതിന് റിപ്ലൈയായി നിങ്ങളുടെ പീരിയഡ്സ് ട്രാക്ക് ചെയ്യാൻ ‘പീരിയഡ് ട്രാക്കർ’ എന്ന് മെസേജ് ചെയ്യുക 5. വരുന്ന മെസെജിൽ നിങ്ങളുടെ പീരിയഡ് വിശദാംശങ്ങൾ അവർ ചോദിക്കും 6. അതിനു പിന്നാലെ നിങ്ങളുടെ അണ്ഡോത്പാദന വിശദാംശങ്ങൾ, ഫെർടൈൽ വിൻഡോ, അടുത്ത പീരിയഡ്, അവസാന പീരിയഡ് എന്നിവ പോലുള്ള വിശദാംശങ്ങൾ സിറോണ ഉപയോക്താക്കൾക്ക് ലഭ്യമാക്കും

No tension; WhatsApp comes up with period tracking tool

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories