കണ്ണൂരിൽ സ്കാഫ്പിൻ വിഴുങ്ങിയ കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

കണ്ണൂരിൽ സ്കാഫ്പിൻ വിഴുങ്ങിയ കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
Jun 23, 2022 12:14 PM | By Vyshnavy Rajan

കണ്ണൂര്‍ : സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തുകയും ചെയ്ത കുഞ്ഞിന്റെ ജീവന്‍ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. കണ്ണൂര്‍ സ്വദേശിയായ 12വയസ്സുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്.

വയറിലേക്ക് പോകുന്നതിന് പകരം മൂര്‍ച്ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്. ശ്വാസകോശത്തില്‍ മുറിവോ തടസ്സമോ സൃഷ്ടിക്കപ്പെടാനും അത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുവാനും സാധ്യത കൂടുതലായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ആശുപത്രിയിലേക്കായിരുന്നു കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ ആദ്യം എത്തിച്ചേര്‍ന്നത്. എന്നാല്‍ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി സൗകര്യങ്ങളുള്ള ഹയര്‍ സെന്ററില്‍ വെച്ച് മാത്രമേ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ചെറിയ കുട്ടിയായതിനാല്‍ ബ്രോങ്കോസ്‌കോപ്പി നിര്‍വ്വഹിക്കുന്നതിനും വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ആസ്റ്റര്‍ മിംസിലെ പരിചയ സമ്പന്നരായ പള്‍മണോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വിജയകരമായി ബ്രോങ്കോസ്‌കോപ്പി നിര്‍വ്വഹിക്കുകയും പിന്‍ പുറത്തെടുക്കുകയും ചെയ്തു. രാത്രി 7 മണിക്ക് എത്തിച്ചേര്‍ന്ന കുഞ്ഞിനെ 11 മണിയോടെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി പൂര്‍ത്തീകരിക്കുകയും അടുത്ത ദിവസം രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.

അതി സങ്കീര്‍ണ്ണമായ ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കോട്ടോ മംഗലാപുരത്തോ ഉള്ള ആശുപത്രികളെ ആശ്രയിക്കുക മാത്രമേ മുന്‍കാലങ്ങളില്‍ ചെയ്യുവാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ കണ്ണൂരിന്റെ ആതുരസേവനമേഖലയ്ക്ക് തന്നെ ഇത്തരം സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള സാഹചര്യം വന്ന് ചേര്‍ന്നിരിക്കുന്നു.

ഇത് ഈ മേഖലയിലെ കണ്ണൂരിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്' ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു. ഡോ. വിഷ്ണു ജി കൃഷ്ണൻ , ഡോ. അവിനാഷ്, ഡോ. ശ്രീജിത്ത്. എം. ഒ,ഡോ. ശരത്. ഡോ. അബൂബക്കര്‍, ഡോ. തുഷാര, ഡോ. ഷമീം,vബ്രോങ്കോസ്‌കോപ്പി സ്റ്റാഫ്‌ രൂപേഷ് തുടങ്ങിയവര്‍ ചേര്‍ന്നുള്ള ടീമാണ് പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിച്ചത്.

The life of a baby who swallowed a scaffold in Kannur was saved through surgery

Next TV

Related Stories
#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

Mar 29, 2024 03:21 PM

#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്...

Read More >>
#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

Mar 29, 2024 02:52 PM

#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

വീടിനു പിന്നില്‍നിന്ന തത്തയെ പാഞ്ഞടുത്ത കാട്ടുപന്നി ഇടിച്ചു വീഴ്ത്തി....

Read More >>
#sunburn |  സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

Mar 29, 2024 02:42 PM

#sunburn | സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

Read More >>
#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

Mar 29, 2024 02:37 PM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories