കോഴിക്കോട് ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു
Jun 9, 2022 06:01 PM | By Vyshnavy Rajan

കോഴിക്കോട് : മോട്ടോർ ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപത്തെ തലത്തൂർ കുഞ്ഞമ്മദിൻ്റെ മകൻ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് അപകടം.

അധ്യാപകൻ്റെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. സഹദിനെ എതിരെ വന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹദിൻ്റെ തലക്ക് ക്ഷതം സംഭവിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

അധ്യാപകൻ പരിക്കുകളോടെ രക്ഷപ്പെട്ടു .മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് രാത്രിയോടെ ഖബറടക്കും.

Kozhikode: A student was killed when a pickup lorry hit his bike in Kozhikode

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories