#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ
Dec 18, 2023 08:15 PM | By VIPIN P V

ബേപ്പൂർ: (truevisionnews.com) പുരാതന തുറമുഖ നഗരമായ ബേപ്പൂരിൽ അവധിക്കാല ആവേശത്തിലേക്ക് കടക്കുകയാണ്. സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ.

ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭ ​ഗായകർക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരിൽ സം​ഗീതമഴ പൊഴിക്കാനെത്തും.

ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാകഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകൾ. കേരളത്തിൽ അങ്ങോളമിങ്ങോളം സം​ഗീതാസ്വാ​ദകരുടെ മനംകവർന്ന കലാപ്രകടനങ്ങൾ ബേപ്പൂരിലെത്തുന്നവർക്ക് പുത്തനനുഭവമാകും.

ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് കൾച്ചറൽ സ്റ്റേജ് എന്നിവിടങ്ങളിൽ വെെകുന്നേരം മുതൽ രാത്രിവരെയാണ് പരിപാടികൾ അരങ്ങേറുക. 26ന് വൈകുന്നേരം 6 മണിക്ക് ബേപ്പൂർ ബീച്ചിലാണ് ഉദ്ഘാടന ചടങ്ങ്.

തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ ഹരിചരണിന്റെ സംഗീത പരിപാടി അരങ്ങേറും. ചാലിയം ബീച്ചിൽ ആവേശത്തിരയുയർത്താൻ എ.ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും.

മുള ഉപകരണങ്ങൾ കൊണ്ട് മുളസം​ഗീതത്തിന്റെ ശ്രവ്യാനുഭവമാണ് കാണികൾക്ക് വയലി ബാംബൂ മ്യൂസിക് സമ്മാനിക്കുക. ഡിസംബർ 27ന് യുവ പിന്നണി ​ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും.

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ​ഗായകനായ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും.

ചാലിയത്ത് അഫ്സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും.

ഡിസംബർ 29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സം​ഗീത വിരുന്നും നടക്കും.

കേരളത്തിന്റെ തീരപ്രദേശങ്ങൾ പ്രാകൃതമായ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. ലോകമെമ്പാടുമുള്ള വ്യാപാരികളെയും സന്ദർശകരെയും ആകർഷിച്ച, വിവിധ വിഭവങ്ങളുള്ള ഏറ്റവും ദൈർഘ്യമേറിയ തീരപ്രദേശമുള്ള മലബാറിൽ ഇത് പ്രത്യേകിച്ചും സത്യമാണ്.

പുരാതന കാലം മുതൽ, സുഗന്ധവ്യഞ്ജന / പരുത്തി വ്യാപാരത്തിന്റെയും തദ്ദേശീയ കപ്പൽ നിർമ്മാണത്തിന്റെയും സമ്പന്നമായ പൈതൃകമുണ്ട് ബേപ്പൂരിന്.

വടക്കൻ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന തുറമുഖമായ ബേപ്പൂർ, പ്രകൃതി വിഭവങ്ങൾ, ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയാൽ സമ്പുഷ്ടമാണ്. സാഹസികത തേടുന്നവർക്ക് സ്വാഗതം. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക.

#Beypur #International #Waterfest: #Beypur #gearing #for #art #fair #festival

Next TV

Related Stories
#Whitefoam  | ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Jul 17, 2024 07:39 PM

#Whitefoam | ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ...

Read More >>
#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

Jun 22, 2024 09:49 AM

#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.ഭീഷണി വ്യാജമാണെന്നാണ്...

Read More >>
#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

Jun 22, 2024 08:03 AM

#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവ​ഗണന.അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ...

Read More >>
#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

Jun 21, 2024 06:42 AM

#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നല്‍കിയ...

Read More >>
#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

Jun 18, 2024 08:58 AM

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ...

Read More >>
#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

Jun 18, 2024 08:20 AM

#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്....

Read More >>
Top Stories