വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

 വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ
May 16, 2022 05:22 PM | By Susmitha Surendran

റൽ സെക്‌സിനിടെ യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് അൾട്രാത്തിൻ പാന്റീസ് ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. ' ഓറൽ സെക്‌സ് പൂർണ്ണമായും അപകടരഹിതമല്ല..' - ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗത്തിന്റെ ഡയറക്ടർ ഡോ. ജീൻ മരാസോ പറഞ്ഞു.

ഓറൽ സെക്‌സിനിടെയുള്ള ലൈംഗിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ലോറൽസ് ബ്രാൻഡ് നിർമ്മിച്ച അടിവസ്‌ത്രങ്ങൾ ഏറെ ഫലപ്രദമാണെന്ന് എഫ്ഡിഎ വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌ട്രെച്ചി പാന്റീസ് ലാറ്റക്‌സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉൽപ്പന്നത്തിന് വാനില സു​ഗന്ധമാണ് നൽകിയിട്ടുള്ളതെന്നും ബ്രാൻഡ് അധികൃതർ പറയുന്നു.

ഈ പാന്റീസ് എസ്ടിഡിക്കെതിരെ ഫലപ്രദമാണെങ്കിലും ഗർഭനിരോധന മാർഗ്ഗമല്ലെന്നും ഗർഭം തടയാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.ഹെർപ്പസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അണുബാധകൾ ഓറൽ സെക്സിലൂടെ പകരാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.

എച്ച്ഐവി പകരാനുള്ള സാധ്യത യോനിയിൽ നിന്ന് ഓറൽ സെക്‌സ് വഴി വളരെ കുറവായി കണക്കാക്കപ്പെടുന്നുവെന്ന് സിഡിസി പറഞ്ഞു. എന്നാൽ എച്ച്പിവി ഹ്യൂമൻ പാപ്പിലോമ വൈറസ് വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു.

അൾട്രാത്തിൻ പാന്റീസ് ഓറൽ സെക്‌സ് സമയത്ത് എസ്ടിഐകളിൽ നിന്ന് പരിരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർ​ഗമാണെന്ന് എഫ്ഡിഎയുടെ ഡയറക്ടർ കോർട്ട്‌നി ലിയാസ് പറഞ്ഞു. ഓറൽ സെക്‌സ് സമയത്ത് സംരക്ഷണത്തിനായി മുമ്പ് അംഗീകൃതമായ ഒരേയൊരു ഉൽപ്പന്നം ഡെന്റൽ ഡാം ആയിരുന്നു.

FDA says vanilla-scented panties are effective in preventing infections during oral sex

Next TV

Related Stories
കയ്യേറ്റത്തിനിടെ ബന്ധുവിന്‍റെ കടിയേറ്റു; ശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയല്‍ അണുബാധയിലേക്ക്...

Jun 9, 2023 10:14 PM

കയ്യേറ്റത്തിനിടെ ബന്ധുവിന്‍റെ കടിയേറ്റു; ശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയല്‍ അണുബാധയിലേക്ക്...

നടക്കാൻ പോലുമാകാത്ത അവസ്ഥ. മുറിവാണെങ്കില്‍ ഉണങ്ങുകയില്ലെന്നും തോന്നി. അത് പഴുത്തുതുടങ്ങിയിരുന്നു. അങ്ങനെ ഡോണി വീണ്ടും ആശുപത്രിയിലെത്തി....

Read More >>
ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Jun 6, 2023 04:23 PM

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ...

Read More >>
മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

Jun 3, 2023 05:32 PM

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം...

Read More >>
ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

May 24, 2023 10:54 PM

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍...

Read More >>
മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

May 22, 2023 11:34 PM

മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക...

Read More >>
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

May 15, 2023 11:05 PM

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ...

Read More >>
Top Stories