കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്
2026-07-23T10:19:00 | By Krishnapriya S R
#Latest News #Chorode #Wild Boar #Panchayat #Shooter #Vatakara

ചോറോട്: (vatakara.truevisionnews.com) പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ചോറോട് ഗ്രാമപഞ്ചായത്ത്. ചോറോട് ഈസ്റ്റ്, വൈക്കിലശേരി, വള്ളിക്കാട്, ചേന്ദമംഗലം എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായിരിക്കുന്നത്.

തുടർന്ന്, ഒമ്പതാം വാർഡ് പുത്തൻതെരു അത്തോളി പാറയിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടുപന്നിയെ ഷൂട്ടറെത്തി വെടിവച്ചു കൊന്നു. അരൂരിൽ നിന്നെത്തിയ ഷൂട്ടർ പ്രദീപനാണ് പന്നിയെ വെടിവച്ചത്. ഇതിന്റെ ഭാഗമായി ചോറോട് പഞ്ചായത്തിൽ പ്രദീപ്, ഉള്ളിയേരിയിലെ സുധാകരൻ എന്നീ രണ്ട് ഷൂട്ടർമാരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അറിയിച്ചു. ജനങ്ങൾക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ഫോൺ നമ്പർ വാർഡ് മെമ്പർമാരിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 2,000 രൂപയും, അവയെ മറവു ചെയ്യുന്നതിന് 1,500 രൂപയുമാണ് തുക അനുവദിക്കുന്നത്. എന്നാൽ, ഷൂട്ടർമാർ സ്ഥലത്തെത്തി പന്നിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവരുടെ യാത്രാബത്തയോ മറ്റ് ചെലവുകളോ പഞ്ചായത്ത് വഹിക്കില്ല. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

Content Highlight: Chorode Panchayat Appoints Shooters To Control Wild Boar Menace

#Latest News #Chorode #Wild Boar #Panchayat #Shooter #Vatakara

Next TV

Related Stories
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Jul 23, 2026 09:53 AM

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
 ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

Jul 23, 2026 08:30 AM

ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

അഴിയൂർ വില്ലേജിൽ അക്ഷയ വഴി നൽകിയ 40 ഭൂമി തരംമാറ്റ അപേക്ഷകൾ പ്രാഥമിക അന്വേഷണമില്ലാതെ വില്ലേജ് ഓഫീസർ തള്ളി. വീട് വെക്കാനും ലോണിനും കാത്തിരിക്കുന്നവർ...

Read More >>
adimage
ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

Jul 22, 2026 10:21 PM

ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

ഡൽഹിയിൽ ലോകസഭാ പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും...

Read More >>
ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

Jul 22, 2026 02:01 PM

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

വടകര പാലയാട്ട് നട ജംഗ്ഷനിൽ അണ്ടർപാസ് അനുവദിക്കാത്തതിൽ പ്രതിഷേധം. ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികളും നാട്ടുകാരും. ജനകീയ...

Read More >>
വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

Jul 22, 2026 12:55 PM

വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ഡാൻസാഫും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്തിയ...

Read More >>
Top Stories

adimage adimage