പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

2026-07-23T16:34:00 | By Susmitha Surendran
#Kalpetta #Youth Congress #KSU #Police #Protest #Gautam Gokul Das

കൽപ്പറ്റ: ( https://truevisionnews.com/) യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ സംഘർഷം. പ്രതിഷേധത്തിനിടയിൽ പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസ്.

മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടയിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പൊലീസുകാരന്റെ മുഖത്തടിച്ചത് സ്ഥലത്ത് വലിയ ഉദ്ധേഗത്തിനാണ് കാരണമായത്.പൊലീസ് തള്ളിയപ്പോൾ താൻ തിരിച്ചു തള്ളിയതാണെന്നാണ് സംഭവത്തിൽ ഗൗതം ഗോകുൽ ദാസിന്റെ വിശദീകരണം.

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ്‌ മുടക്ക്‌ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ വ്യക്തമാക്കി.ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള 100 എസ്‌എഫ്‌ഐ പ്രവർത്തകർ ശനിയാഴ്‌ച യാത്രതിരിക്കും. ജന്തർമന്തറിലെ സമരത്തിന്‌ ഐക്യദാർഢ്യമേകി വെള്ളി രാത്രി മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.

Content Highlight: KSU District President Allegedly Slaps Policeman During Youth Congress March In Kalpetta

#Kalpetta #Youth Congress #KSU #Police #Protest #Gautam Gokul Das

Next TV

Related Stories
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
adimage
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Jul 23, 2026 05:06 PM

ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്....

Read More >>
കരുതിയിരുന്നോ...!  അടുത്ത മൂന്ന്  മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Jul 23, 2026 05:06 PM

കരുതിയിരുന്നോ...! അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കാലാവസ്ഥ വീണ്ടും മോശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40km വരെ കാറ്റിനും...

Read More >>
Top Stories

adimage adimage
Entertainment News