---
title: "കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു "
english_title: "7 Year Old Boy Dies In Mumbai After Alleged Assault By Mother's Live-In Partner "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374152/7-year-old-boy-dies-in-mumbai-after-alleged-assault-by-mothers-live-in-partner"
published_at: "2026-07-23T16:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61f19b5de60_7-year-old-boy-dies-in-mumbai-after-alleged-assault-by-mothers-live-in-partner.jpg"
keywords: ["Mumbai Crime", "Child Abuse", "Live In Relationship", "KEM Hospital", "Domestic Violence"]
---

# കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു 

> **Lead Summary:** **മുംബൈ: ** അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. മുംബൈ കെഇഎം ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ക്രൂരകൃത്യം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി.

## Article Content

**മുംബൈ: ** അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. മുംബൈ കെഇഎം ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ക്രൂരകൃത്യം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി.

അമ്മയുമായുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് പ്രതി ഇത്രയും ക്രൂരമായ കൃത്യം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.അമ്മ ജോലിക്ക് പോയപ്പോഴാണ് ചപ്പാത്തിക്കോൽ കൊണ്ട് കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയും നിരവധി തവണ ചവിട്ടുകയുമായിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.

ജൂലൈ 17നാണ് സംഭവം നടക്കുന്നത്. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഉല്ലാസനഗറിലെ സെൻട്രൽ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട്, സിയോൺ ആശുപത്രിയിലേക്കും ആദ്യം മാറ്റി.

ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയവേയാണ് കുട്ടി മരിച്ചത്. അജ്ഞാതരായ ചിലരാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പറഞ്ഞ് അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതി ശ്രമിച്ചിരുന്നു.

എന്നാൽ, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ സംശയത്തിനിടയാക്കുകയും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയുടെ വീട്ടിലാണ് ഇളയ കുഞ്ഞുമായി ജീവിച്ചിരുന്നത്. യുവതിയുടെ മൂത്ത രണ്ട് മക്കൾ ആദ്യ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374152/7-year-old-boy-dies-in-mumbai-after-alleged-assault-by-mothers-live-in-partner)