#Health Tips #Cold Remedy #Children Health #Skin Allergy #Balm
( https://truevisionnews.com/ ) ആരോഗ്യരംഗത്ത് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബാമുകൾ. ജലദോഷം, ചുമ, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ പലരും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ വിക്സ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.
ചെറിയ കുട്ടികളിൽ ഉപയോഗിക്കുമ്പോൾ: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ബാമുകൾ പുരട്ടുന്നത് കൂടുതലും ഒഴിവാക്കണം. ഇതിലെ ചില ഘടകങ്ങൾ കുട്ടികളിൽ ശ്വാസതടസ്സത്തിനും കഫം കട്ടപിടിക്കുന്നതിനും കാരണമായേക്കാം.
മുഖത്തും മൂക്കിന് ചുറ്റും ഉപയോഗിക്കരുത്: കുട്ടികളുടെ മൂക്കിന് തൊട്ടുകീഴോ മുഖത്തോ ബാമുകൾ പുരട്ടരുത്. ഇത് ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തി അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
കണ്ണിലും മുറിവുകളിലും പടരാതെ നോക്കുക: കണ്ണ്, ചുണ്ട്, ശരീരത്തിലെ മുറിവുകൾ അല്ലെങ്കിൽ പൊള്ളലേറ്റ ഭാഗങ്ങൾ എന്നിവയ്ക്ക് സമീപം ബാമുകൾ പുരട്ടാൻ പാടില്ല. ഇത് കടുത്ത നീറ്റലിനും അലർജിക്കും കാരണമാകും.
ചൂടുള്ള വെള്ളത്തിൽ ചേർത്ത് ആവി പിടിക്കരുത്: തിളച്ച വെള്ളത്തിലേക്ക് ബാമുകൾ ചേർത്ത് ആവി പിടിക്കുന്നത് ഒഴിവാക്കുക. ഇത് തെറിച്ച് കണ്ണിലോ മുഖത്തോ വീണ് പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്.
ത്വക്ക് രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക: സെൻസിറ്റീവ് ചർമ്മമുള്ളവരോ മറ്റ് അലർജികൾ ഉള്ളവരോ ബാമുകൾ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചർമ്മത്തിൽ ചൊറിച്ചിലോ തടിപ്പോ കണ്ടാല്‍ ഉപയോഗം ഉടൻ നിർത്തുക.
Content Highlight: 5 Things To Keep In Mind Before Using balm, Avoid For Children Under 2
#Health Tips #Cold Remedy #Children Health #Skin Allergy #Balm




































