ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

2026-07-23T15:30:00 | By VIPIN P V
#Latest News #Father Killed #Thrissur Crime #Thrissur Police #Kerala Crime

തൃശൂർ: ( www.truevisionnews.com ) ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. തൃശൂർ മടവാക്കരയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.മടവാക്കര സ്വദേശിയായ 89 കാരൻ കൃഷ്ണനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

മറ്റൊരു മകന്റെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണനെ ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റ നിലയിൽ കട്ടിലിൽ ഇരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ചുറ്റികകൊണ്ടുള്ള ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭൂമി മകന്റെ പേരിൽ എഴുതി നൽകിയിട്ടും രാധാകൃഷ്ണൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്തില്ലെന്ന് ആരോപിച്ച് കൃഷ്ണൻ മുൻപ് മകനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സംഭവം നടന്നതിന് ശേഷം രാധാകൃഷ്ണൻ ഒളിവിൽ പോയിരുന്നു. വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് രാധാകൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭൂമി തർക്കവും ജീവനാംശവുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലപാതകത്തിലേക്ക് നയിച്ചതായി പ്രതി പൊലീസിന് മൊഴി നൽകി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാർധക്യത്തിൽ പോലും മക്കളിൽ നിന്ന് സുരക്ഷയും സംരക്ഷണവും ലഭിക്കാത്ത അവസ്ഥയാണ് ഈ കൊലപാതകം സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Content Highlight: Thrissur Madavakkara Murder: Son Kills 89-Year-Old Father With Hammer Over Property Dispute

#Latest News #Father Killed #Thrissur Crime #Thrissur Police #Kerala Crime

Next TV

Related Stories
കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

Jul 23, 2026 04:18 PM

കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

അമ്മയുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ലിവിങ് പങ്കാളി 7 വയസുകാരനെ ചപ്പാത്തിക്കോൽ കൊണ്ട് മർദിച്ചു. കെഇഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

Read More >>
 ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

Jul 23, 2026 06:13 AM

ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

ബംഗളൂരു രാമോഹള്ളി തടാകത്തിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത് ജയമ്മയുടെ മൃതദേഹം. സ്വർണം കവർന്ന ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ്...

Read More >>
തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 22, 2026 10:40 PM

തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റവന്യൂ ഓഫീസ് പ്യൂൺ രാജേഷ്. പോസ്റ്റ്മോർട്ടത്തിൽ തീ കൊളുത്തി മരിച്ചതായി...

Read More >>
adimage
 ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Jul 22, 2026 09:40 PM

ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മഹാരാഷ്ട്ര കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ചു. സ്വകാര്യഭാഗത്തേറ്റ പരിക്കിൽ കുട്ടി മുംബൈയിലെ ആശുപത്രിയിലെ ഐസിയുവിൽ. 25 കാരനായ...

Read More >>
 കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

Jul 22, 2026 07:56 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

കോട്ടൂർ മൂലാട് ലക്ഷം വീട് കോളനിയിൽ 16കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ സുകുമാരന് 3 വർഷം 3 മാസം കഠിനതടവും 5000...

Read More >>
സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ

Jul 22, 2026 06:02 PM

സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ

കടയ്ക്കാവൂരിൽ രണ്ടാം ഭർത്താവ് യുവതിയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. പ്രതി അനുവിനെ പൊലീസ്...

Read More >>
Top Stories

adimage adimage
Entertainment News