ഭക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി സൊമാറ്റോ; പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും

ഭക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി സൊമാറ്റോ; പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും
Mar 22, 2022 05:01 PM | By Vyshnavy Rajan

ക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. സൊമാറ്റോ ഉടൻ തന്നെ 10 മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകൻ ദീപീന്ദർ ഗോയൽ വ്യക്തമാക്കി. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ടെക് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു.

ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കു വേഗത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നിലവിൽ ആപ്പിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷൻ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങൾക്കു വഴിവച്ചതെന്നും സൊമാറ്റൊ വ്യക്തമാക്കി.

സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നത് വളരെ സാവധാനത്തിലാണെന്ന് തോന്നിയിട്ടുണ്ട്. കാലഹരണപ്പെട്ട ഇത്തരം സംവിധാനങ്ങളിൽ നമ്മൾ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരാൾ കൊണ്ടുവരും.

ടെക് വ്യവസായത്തിൽ പിടിച്ചുനിൽക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങൾ ആദ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും സൊമാറ്റോ സ്ഥാപകൻ പറഞ്ഞു. സൊമാറ്റോയുടെ പുതിയ സേവനം വിജയകരമായാൽ സ്വിഗ്ഗി പോലുള്ള തങ്ങളുടെ എതിരാളികളും സമീപഭാവിയിൽ സമാനമായ സേവനങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

zomato with new announcement for food lovers; Order will arrive in ten minutes

Next TV

Related Stories
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
Top Stories