(www.truevisionnews.com) വെറുമൊരു ഭക്ഷണവിഭവമല്ല ഇത് , തിരക്കിട്ട ജീവിതത്തിൽ ആരോഗ്യവും സ്വാദും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു സൂത്രവിദ്യയാണ്. വേഗത്തിൽ തയാറാക്കാമെന്നതിനാൽ, രാവിലെ ഓഫീസിലേക്കോ കോളേജിലേക്കോ പോകുന്നവർക്ക് ഇത് ഒരു രക്ഷകനാണ്. വിവിധ പച്ചക്കറികളും, ഇഷ്ടമുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഇതിനെ കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം. പറഞ്ഞുവരുന്നത് അവൽ ഉപ്പുമാവിനെകുറിച്ചാണ്. ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങിയ അവശ്യ ധാതുക്കളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടം കൂടിയാണ് അവിൽ (Poha). നിങ്ങളുടെ പ്രഭാതഭക്ഷണം കൂടുതൽ എളുപ്പവും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്ന ഒരു മാന്ത്രിക വിഭവമാണിത്. ഈ മാന്ത്രിക വിഭവം ഒന്നു തയാറാക്കിയല്ലോ....?
ആവശ്യമായ സാധനങ്ങൾ
.gif)

അവിൽ - 4 കപ്പ്
വലിയുള്ളി - 2 ചെറുതായി അറിഞ്ഞത്
കാരറ്റ് - ഒരെണ്ണം ചെറുതായി അറിഞ്ഞത്
പച്ചമുളക് - രണ്ട്
ഇഞ്ചി - ഒരു കഷണം
തേങ്ങ - ആവശ്യത്തിന്
കറിവേപ്പില
കടുക് - കാൽ ടീസ്പൂൺ
നിലക്കടല
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് അവിലെടുത്ത് അതിൽ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് ഒന്നും നനച്ചു നന്നായി വെള്ളം ഉറ്റി മാറ്റിവെക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കുറച്ചു നെയ്യും ചേർക്കാം. അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഉഴുന്ന്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് വഴറ്റുക. പിന്നീട്ട് ഉള്ളിയും ക്യാരറ്റ് അരിഞ്ഞതും ചേർത്ത് വഴ റ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇഷ്ടാനുസരണം നിലക്കടല, അണ്ടിപ്പരിപ്പ് ഉണക്കമുന്തിരിയും ചേർക്കാം. ഊറ്റി വെച്ചിരിക്കുന്ന അവലും ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കുക. അവസാനമായി കുറച്ച് തേങ്ങയും ചേർത്ത് ചെറുതീയിൽ അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അവൽ ഉപ്പുമാവ് തയാർ. അപ്പൊ എങ്ങനാ ഉണ്ടാക്കിനോക്കില്ലേ എല്ലാരും.
In the busy life, you can make easily; delicious aval upma, just take a look at this recipe..
