(truevisionnews.com) ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന അഞ്ച് തരം ജ്യൂസുകൾ പരിചയപ്പെടാം.
നെല്ലിക്ക ജ്യൂസ്
.gif)

വൈറ്റമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ജ്യൂസ് മുടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് താരൻ കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിൽ അൽപം തേൻ ചേർത്ത് കുടിക്കുന്നത് മുടി വളരാൻ സഹായിക്കും
ബീറ്റ്റൂട്ട് ജ്യൂസ്
ഇരുമ്പിന്റെ അംശം കൂട്ടാനും മുടി കൊഴിച്ചിൽ തടയാനും ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണ്. ബീറ്റ്റൂട്ടും ആപ്പിളും ഇഞ്ചിയും ചേർത്ത് ജ്യൂസാക്കി ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കുടിക്കാം.
പാലക്ക് ചീര ജ്യൂസ്
പാലക്ക് ചീരയിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീരയും കാരറ്റും ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് മുടിക്ക് ഗുണം ചെയ്യും.
വെള്ളരിക്ക ജ്യൂസ്
ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരിക്ക ജ്യൂസ്. ഇത് മുടിക്ക് ബലം നൽകുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെള്ളരിക്കയിലുള്ള സിലിക്കണും സൾഫറും മുടി വളർച്ച വേഗത്തിലാക്കും.
ഉണക്ക മുന്തിരി വെള്ളം
പല പോഷകങ്ങളും അടങ്ങിയ ഉണക്ക മുന്തിരി മുടി വളരാൻ സഹായിക്കുന്നു. ഇതിൽ ഇരുമ്പ്, മഗ്നീഷ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉണക്ക മുന്തിരി വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്.
Try these five juices for shiny hair
