---
title: "രുചിയുടെ മാന്ത്രികക്കൂട്ട്; വിരുന്നുകാർക്കായി വീട്ടിൽ തയാറാക്കാം കിടിലൻ ചിക്കൻ ബിരിയാണി "
english_title: "chicken biriyani recipie cookery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305931/chicken-biriyani-recipie-cookery"
published_at: "2025-08-01T17:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688cae5578c8a_biriyani.jpg"
keywords: []
---

# രുചിയുടെ മാന്ത്രികക്കൂട്ട്; വിരുന്നുകാർക്കായി വീട്ടിൽ തയാറാക്കാം കിടിലൻ ചിക്കൻ ബിരിയാണി 

> **Lead Summary:** എന്താണ് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് എന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റൊരു ഉത്തരമെയുള്ളു....ബിരിയാണി! ഓരോ ഭക്ഷണപ്രേമികളുടെയും ഒരു വികാരമാണ് ബിരിയാണി. ബിരിയാണി വീട്ടിൽ ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നാണ് പലരുടെയും വിചാരം. പക്ഷേ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ബിരിയാണി ഉണ്ടാക്കാം. വിശേഷ ദിവസങ്ങളിൽ വെറും ചോറും കറിയും മാത്രമായാൽ കുടുംബാംഗങ്ങളുടെ മുഖം കറുക്കും. എന്നാൽ ഇനി സ്വാദേറിയ ചിക്കൻ ബിരിയാണി തന്നെ ഉണ്ടാക്കി നോക്കാം

## Article Content

എന്താണ് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് എന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റൊരു ഉത്തരമെയുള്ളു....ബിരിയാണി! ഓരോ ഭക്ഷണപ്രേമികളുടെയും ഒരു വികാരമാണ് ബിരിയാണി. ബിരിയാണി വീട്ടിൽ ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നാണ് പലരുടെയും വിചാരം. പക്ഷേ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ബിരിയാണി ഉണ്ടാക്കാം. വിശേഷ ദിവസങ്ങളിൽ വെറും ചോറും കറിയും മാത്രമായാൽ കുടുംബാംഗങ്ങളുടെ മുഖം കറുക്കും. എന്നാൽ ഇനി സ്വാദേറിയ ചിക്കൻ ബിരിയാണി തന്നെ ഉണ്ടാക്കി നോക്കാം

ചേരുവകൾ

ചിക്കൻ - ഒരു കിലോ

ബസുമതി റൈസ്- നാല് കപ്പ്

സവോള- നാല് എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

മഞ്ഞള്‍പൊടി -1\2 ടീസ്പൂൺ

മുളകുപൊടി -3 ടീസ്പൂൺ

മല്ലിപ്പൊടി - രണ്ട്‍ ടീസ്പൂൺ

ഗരം മസാല -രണ്ട്‍ ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

നാരങ്ങാനീര്

വെളിച്ചെണ്ണ

നെയ്യ്

കശുവണ്ടി

ഉണക്കമുന്തിരി

കറുവപ്പട്ട

ഗ്രാമ്പൂ

ഏലക്ക

തക്കോലം

ബേ ലീഫ്

പച്ചമുളക്

കുരുമുളക് പൊടി

മല്ലിച്ചപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം . കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കനിൽ മസാല നന്നായി പിടിക്കാനായി മൂടി വെച്ച ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.

ബസുമതി അരി നന്നായി കഴുകിയ ശേഷം അര മണിക്കൂർ കുതിർക്കാൻ വെക്കുക. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച ശേഷം കശുവണ്ടി, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപ്പട്ട, ഗ്രാമ്പൂ , ഏലക്ക, തക്കോലം, ബേ ലീഫ് എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക്, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ കുരുമുളകും ചേർത്ത് രണ്ടു മിനിറ്റോളം ഇളക്കുക. ശേഷം ചിക്കൻ ചേർത്ത് തീ കൂട്ടിയശേഷം മൂന്നു മിനിറ്റ് ഇളക്കുക. അതിനുശേഷം മുക്കാൽ കപ്പ് ചൂടുവെളളം ചേർക്കുക. 10-12 മിനിറ്റ് ചിക്കൻ അടച്ചുവച്ച് വേവിക്കുക. ചിക്കൻ വേവാറാകുമ്പോൾ ഫ്രൈ ചെയ്തെടുത്ത സവാള കുറച്ചു ചേർക്കുക. നന്നായി ഇളക്കിയശേഷം വീണ്ടും അടച്ചുവച്ച് വേവിക്കുക.

ഒരു പാത്രത്തിൽ രണ്ടേകാൽ കപ്പ് വെളളം ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ബേ ലീഫ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഫ്രൈ ചെയ്ത സവാള ഒരു ടേബിൾ സ്പൂൺ, അര ടീസ്പൂൺ നാരങ്ങനീര്, സവാള ഫ്രൈ ചെയ്തെടുത്ത ഒരു ടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ എന്നിവ ചേർക്കുക.

വെളളം തിളയ്ക്കുമ്പോൾ ഇതിലേക്ക് അരി ചേർക്കുക. ശേഷം അടച്ചുവച്ച് വേവിക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ മീഡിയം ഫ്ലെയിമിലേക്ക് വയ്ക്കുക. വെള്ളം വറ്റുമ്പോൾ തന്ന തീ ഓഫ് ചെയ്യുക. ഈ റൈസ് ചിക്കന്റെ മുകളിലേക്ക് ഇട്ട് ദം ചെയ്യുക. തീ ലോ ഫ്ലെയിമിലേക്ക് വച്ചശേഷം മുകളിലേക്ക് പുതിന ഇല ഇടുക. അതിനു മുകളിലേക്ക് റൈസ് ഇടുക. അതിനു മുകളിൽ കുറച്ച് നെയ്യ് ഒഴിച്ച് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ച് ഇടുക. അതിനു മുകളിൽ ബാക്കിയുളള ഫ്രൈ സവാള ചേർക്കുക. അതിനു മുകളിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ഏറ്റവും ലോ ഫ്ലെയിമിൽ 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. തീ ഓഫാക്കിയ ശേഷം ഒരു മണിക്കൂറോളം വയ്ക്കുക. ഇനി ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305931/chicken-biriyani-recipie-cookery)