കോഴിക്കോട് (നാദാപുരം):( www.truevisionnews.com) ആളുകൾ മുഴുവൻ പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകരുത്. അതാണ് സംസ്ഥാന സർക്കാർ നിലപാട്. ആരുടെയെങ്കിലും ഔദാര്യത്തിന് വേണ്ടി ഓച്ചാനിച്ച് നിൽക്കേണ്ട കാലം കഴിഞ്ഞെന്നും സർക്കാർ സേവനത്തിൽ കേരളം അമേരിക്കയേക്കാൾ മുന്നിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് പറഞ്ഞു.
കെ -സ്മാർട്ട് എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ എല്ലാം വിരൾതുമ്പിൽ എത്തും. ബിൽഡിംഗ് പെർമിറ്റ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ സേവനവും വിരൾതുമ്പിൽ ലഭ്യമാകും. ചട്ട പ്രകാരം അപേക്ഷിച്ചാൽ മുപ്പത് സെക്കൻ്റിൽ പെർമിറ്റ് വാട്സ് ആപ്പിൽ ലഭിക്കും. പണ്ട് ഇത് ചുരുങ്ങിയത് മൂന്ന് മാസമായിരുന്നു .
.gif)

'വീട്ടിലിരുന്ന് നികുതി അടക്കാം, സർട്ടിഫിക്കറ്റ് എല്ലാം ലഭിക്കും'. അമേരിക്കയിൽ ഇരുന്ന് നികുതിയടച്ച മലയാളി പറയുന്നു. കേരളം അമേരിക്കയേക്കാൾ മുന്നിലാണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് പഞ്ചായത്തിൽ പോകേണ്ട, മിനുട്ടുകൾക്കകം വിവാഹം രജിസ്റ്റർ ചെയ്യാം. നല്പതിനായിരം വിവാഹം ഓൺലൈനായി ഇതിനകം തന്നെ രജിസ്റ്റർ ചെയതു കഴിഞ്ഞു.
തൻ്റെ വിവാഹം ഇരുപത് വർഷത്തിന് ശേഷം ഇപ്പോഴാണ് ഞങ്ങൾ വീട്ടിലിരുന്ന് കെ സ്മാർട്ടിലൂടെ രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് ഒരു കാര്യമുണ്ടായി. കാരണം മക്കൾക്കും ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാനായതായും മന്ത്രി പറഞ്ഞു. നാദാപുരത്ത് 14 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇകെ വിജയൻ എം എൽ എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി സ്വാഗതം പറഞ്ഞു. ശുചിത്വ കേരളത്തിന് വഴിയൊരുക്കുന്ന നാദാപുരത്തെ ഹരിത കർമ്മ സേന പ്രവർത്തകർക്കൊപ്പം സെൽഫി എടുത്ത ശേഷമാണ് മന്ത്രി എം പി രാജേഷ് മടങ്ങിയത്.
Kerala is ahead of America in government services - Minister MP Rajesh
