പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്ക് പുറമെ സുരക്ഷ മുൻനിർത്തിക്കൊണ്ട് മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജസ്ഥാന് മുകളിലെ ന്യൂന മർദ്ദം ശക്തി കുറയുന്നതും അതോടൊപ്പം അറബികടലിൽ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത്തി ദുർബലമായതുമാണ് മഴ കുറയാൻ കാരണം. ഇനിയുള്ള ദിവസങ്ങളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറയും. അതേസമയം, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
Schools operating as relief camps in Pathanamthitta district to be closed tomorrow
