ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു
Jul 22, 2025 07:10 PM | By VIPIN P V

ഗുരുഗ്രാം: ( www.truevisionnews.com ) അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി മരിച്ചു. ഗുരുഗ്രാമില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിനി പാര്‍വതി(22)യാണ് മരിച്ചത്. നാലാംനിലയിലെ ടെറസില്‍നിന്ന് കാല്‍തെന്നിയാണ് യുവതി വീണതെന്നും ഭര്‍ത്താവ് കൈകളില്‍ പിടിച്ച് രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്നും പോലീസ് പറഞ്ഞു. ജൂലായ് 15-ന് രാത്രിയിലായിരുന്നു ദാരുണമായ സംഭവം.

ഭര്‍ത്താവ് ദുര്യോധനൊപ്പം(28) രണ്ടുവര്‍ഷം മുന്‍പാണ് പാര്‍വതി ഗുരുഗ്രാമില്‍ താമസം ആരംഭിച്ചത്. രണ്ടരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഗുരുഗ്രാമിലെ വ്യത്യസ്ത സ്വകാര്യകമ്പനികളിലെ ജീവനക്കാരായിരുന്നു ഇരുവരും.

ജൂലായ് 15-ന് രാത്രി കടുത്തചൂട് കാരണമാണ് ദമ്പതിമാര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിലെ ടെറസിലെത്തിയത്. ഇതിനിടെ, യുവതി ടെറസിലെ പാരപ്പെറ്റില്‍ കയറിനിന്നതായി പറയുന്നു. പിന്നാലെ 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ' എന്ന് ഭര്‍ത്താവിനോട് തമാശയായി ചോദിക്കുകയുംചെയ്തു. തുടര്‍ന്ന് പാരപ്പെറ്റില്‍നിന്ന് താഴേക്കിറങ്ങുന്നതിനിടെയാണ് കാല്‍തെന്നി യുവതി വീണതെന്നും പോലീസ് പറഞ്ഞു.

കാല്‍തെന്നി വീണതിന് പിന്നാലെ യുവതി അല്പനേരം പാരപ്പെറ്റില്‍ പിടിച്ചുനിന്നിരുന്നു. ഈസമയം ഭര്‍ത്താവ് ഓടിയെത്തി യുവതിയെ കൈപിടിച്ച് കയറ്റാന്‍ശ്രമിച്ചു. രക്ഷിക്കാനായി ബഹളംവെയ്ക്കുകയുംചെയ്തു. എന്നാല്‍, ആരും സമീപത്തുണ്ടായിരുന്നില്ല. ഏകദേശം രണ്ടുമിനിറ്റോളം യുവാവിന് ഭാര്യയെ പിടിച്ചുനിര്‍ത്താനായെങ്കിലും പിന്നീട് പിടിവിട്ട് യുവതി താഴേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് തന്നെയാണ് പോലീസില്‍ വിളിച്ച് സഹായംതേടിയത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

gurugram Woman dies after falling from fourth floor

Next TV

Related Stories
ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

Jul 22, 2025 05:55 PM

ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം....

Read More >>
കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

Jul 22, 2025 04:13 PM

കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ,...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

Jul 21, 2025 06:26 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ...

Read More >>
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

Jul 21, 2025 02:29 PM

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ...

Read More >>
Top Stories

//Truevisionall