ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങൾ; അഹമ്മദാബാദ് വിമാന ദുരന്തം, ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി

ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങൾ; അഹമ്മദാബാദ് വിമാന ദുരന്തം, ബ്രിട്ടീഷ് പൗരന്മാരുടെ  മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി
Jul 23, 2025 04:18 PM | By Jain Rosviya

ദില്ലി: (www.truevisionnews.com) അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്‌ടമായ ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് മാറി നൽകിയതായി പരാതി. രണ്ട് കുടുംബങ്ങളാണ് പരാതി നൽകിയത്. മൃതദേഹം മാറിയതിനാൽ ഒരു കുടുംബം സംസ്ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങളെന്നും പരാതി ഉയരുന്നുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു.

ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. ഇത് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു.

വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്.

എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.

ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. 

ahmedabad plane crash Complaint that bodies of British citizens were exchanged

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

Jul 23, 2025 09:14 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവ ദമ്പതികൾ...

Read More >>
'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

Jul 23, 2025 07:57 PM

'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശിലെ നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍...

Read More >>
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
Top Stories

//Truevisionall