അബോർഷൻ ചെയ്യാത്തതിൽ ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

അബോർഷൻ ചെയ്യാത്തതിൽ  ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു
Jul 18, 2025 06:31 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ബാ​ഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാ​ഗ്പത് സ്വദേശി മനീഷ(28)യാണ് ഭർത്താവിനെതിരെ സ്ത്രീധനപീഡനം ആരോപിച്ച് ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. ഭർത്താവും കുടുംബവുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് യുവതി ശരീരമാസകലം പേന കൊണ്ട് എഴുതിയിരുന്നു.

ഭർതൃപീഡനങ്ങൾക്കും സ്ത്രീധനത്തെച്ചൊല്ലിയുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്കും ഭർത്താവും കുടുംബക്കാരുമാണെന്ന് കാരണം എന്ന് ചൂണ്ടിക്കാട്ടി യുവതി എടുത്ത വീഡിയോയും പോലീസ് കണ്ടെടുത്തു. ഭർത്താവ് കുന്ദൻ, കുന്ദന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ തുടർച്ചയായി കാറും പണവും ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി ആരോപിച്ചിരുന്നു. ഇരുപത് ലക്ഷവും ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകിയതിന് പുറമെയാണ് വരൻ്റെ കുടുംബം പിന്നീടും പണം ആവശ്യപ്പെട്ടത്. തുടർച്ചയായ ശാരീരിക പീഡനവും യുവതി അനുഭവിച്ചിരുന്നു. അബോർഷൻ ചെയ്യാൻ നിർബന്ധിച്ചിരുന്നതായും എതിർത്തപ്പോൾ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.

2023ലാണ് നോയിഡ സ്വദേശിയായ കുന്ദനും ബാ​ഗ്പത് സ്വദേശിനിയായ മനീഷയും വിവാഹിതരായത്. മാസങ്ങൾക്കുള്ളിൽതന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തെച്ചൊല്ലി തർക്കമുണ്ടാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. തുടർച്ചയായ മാനസികപീഡനം മൂലം 2024 ജൂലൈയിൽ മനീഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മരിക്കുന്നതിന് നാലുദിവസങ്ങൾക്ക് മുമ്പ് വിവാഹമോചനത്തെപ്പറ്റി യുവതിയുടെ വീട്ടുകാർ ചർച്ച ചെയ്തിരുന്നു. എന്നാൽ നൽകിയ സ്ത്രീധനം തിരികെ നൽകാതെ രേഖയിൽ ഒപ്പുവെയ്ക്കില്ലെന്ന് യുവതി പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056). 

Woman dies after consuming poison after writing suicide note all over body with pen

Next TV

Related Stories
മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

Jul 18, 2025 05:43 PM

മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

ആഗ്രയിൽ മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ...

Read More >>
ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

Jul 18, 2025 04:48 PM

ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ...

Read More >>
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Jul 18, 2025 03:14 PM

ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Jul 18, 2025 01:22 PM

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച...

Read More >>
ചൂരൽ കൊണ്ട് കൈയും കാലും അടിച്ചുപൊട്ടിച്ചു; അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 18, 2025 01:03 PM

ചൂരൽ കൊണ്ട് കൈയും കാലും അടിച്ചുപൊട്ടിച്ചു; അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി...

Read More >>
Top Stories

//Truevisionall