കോഴിക്കോട്:(truevisionnews.com) പുതു തലമുറ കേട്ട് ശീലിച്ചത് വേടൻ്റെ റാപ്പ് സംഗീതവും അതിനൊത്ത താളവും. എന്നാൽ മലബാറിലെ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ പാട്ട്' ഉണ്ട്.
അറിയാം ഈ നാടിന്റെ പൈതൃകാനുഷ്ടാന കലകൾ
.gif)

മിഥുനാവസാനം പാട്ട് പാടി ഗുരുസി തളിച്ച് വേടൻ വീട് വിട്ട് പോയാൽ ദുരിതമൊഴിഞ്ഞ് ഓണക്കാലത്തിനായുള്ള തയ്യാറെടുപ്പിലാവും കടത്തനാട്ടെ വീട്ടുകാർ. പിന്നെ കർക്കടകത്തിലെ കാലൻപാട്ടിനും ശീപോതി പാട്ടിനും ശേഷം ഓണപ്പൊട്ടന്റെ വരവാകും.
മഹാലക്ഷ്മിയായി ശീപോതി വീട്ടിലെത്തിയാൽ പിന്നെ ഓണപ്പൊട്ടനായുള്ള കാത്തിരിപ്പിലാണ്. മണികുലുക്കി ഓലക്കുട ചൂടി ദൈവമായി ഓണപ്പൊട്ടൻ കടത്തനാട്ടിൽ അനുഗ്രഹം ചൊരിയുന്നുവെന്നാണ് വിശ്വാസം.
വേടൻപാട്ട്, കാലൻപാട്ട്, ശീപോതി പാട്ട് പിന്നെ ഓണപ്പൊട്ടൻ ഇങ്ങനെ നാല് ഘട്ടങ്ങളിലൂടെ കടന്ന് പോയാണ് മലബാറിൽ പ്രത്യേകിച്ച് കടത്തനാട്ടിൽ ഓണാവസാനം. കുലാചാര പ്രകാരം മലയ സമുദായക്കാരാണ് വേഷം കെട്ടി വീടുകളിലെത്തുന്നത്.
സന്തോഷത്തോടെ വീട്ടുകാർ നൽകുന്ന അരിയും തേങ്ങയും എണ്ണയുമെല്ലാം അവരുടെ തുടർ ജീവിതത്തെ അങ്ങനെ മുന്നോട്ട് നയിച്ചു. മിഥുന സംക്രമം 30, 31 ആണ് വേടൻ പാട്ട് ഉണ്ടാവുക. ചുവപ്പ് ഗുരുസി പാട്ടിന് ശേഷം വീടിന്റെ വടക്ക് ഭാഗത്തേക്ക് ഒഴിക്കുന്നതോടെ വീടുകളിലെ ദോഷം തീർന്നു എന്നാണ് വിശ്വാസം.
തുടർന്ന് കർക്കിടകം 13, 14 ആണ് കാലൻ പാട്ട് ഉണ്ടാവുക. കറുപ്പ് ഗുരുസി പാട്ടിന് ശേഷം തെക്ക് ഭാഗത്തേക്ക് മറിക്കും. ശേഷം ശീപോതി പാട്ട് നടക്കും. കർക്കിടകം 30, 31 ആണ് ശീപോതി പാട്ട് ഉണ്ടാവുക പാട്ടിന് ശേഷം ചുണ്ണാമ്പ് കലക്കിയ വെള്ളം കിഴക്ക് ഭാഗത്തേക്ക് ഒഴിക്കും.
മഹാലക്ഷ്മി ശീപോതി ആയി അവതാരം എടുത്ത് വീടുകളിൽ എത്തുന്നു എന്നാണ് വിശ്വാസം.ശീപോതി വീടുകളിൽ എത്തിയാൽ വീട്ടിലെ കലി മാറി ഐശ്വര്യം വരും എന്നും പറയും.
'Vedan Pattu' is a traditional song in Kadathanadu, Kozhikode district
