---
title: "കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Holiday in Kozhikodeheavy rain Educational institutions in two districts to remain closed tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302942/holiday-in-kozhikodeheavy-rain-educational-institutions-in-two-districts-to-remain-closed-tomorrow"
published_at: "2025-07-16T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6877c493cf102_fd.jpg"
keywords: []
---

# കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** **തിരുവനന്തപുരം : [** കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം : [** കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു.

**കാസർകോട് : **

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്ത സാഹചര്യത്തിലാണ് അവധി. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നടക്കുമെന്നും പരീക്ഷ സമയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും കലക്ടർ‌ അറിയിച്ചു.

**കോഴിക്കോട് :**

ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധിബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302942/holiday-in-kozhikodeheavy-rain-educational-institutions-in-two-districts-to-remain-closed-tomorrow)