(truevisionnews.com)ഹിന്ദി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വിദ്യ ബാലൻ. ഒരു കാലത്ത് മലയാളം സിനിമകളിലും സജീവമായിരുന്നു നടി. പുതിയൊരു ലുക്കിൽ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘പീ കോക്ക്’ മാസികയുടെ കവർ ഷൂട്ടിലാണ് വിദ്യ ബാലൻ ഹെയർ സ്റ്റൈൽ മാറ്റി പുതിയ ലുക്കില്‍ എത്തിയത്.
ഷോട്ട് ലെയർ ഹെയർ കട്ട് ആണ്. പിങ്ക് ഡീപ് നെക്ക് ന്യൂഡിൽ സ്ട്രാപ് ഗൗണാണ് മാസികയുടെ കവർ ചിത്രത്തിൽ വിദ്യയുടെ ഔട്ട്ഫിറ്റ്. ശരീരത്തോട് ചേർന്ന് കിടക്കുന്ന ഗൗണിന് തൂവൽ ഷാളും സ്റ്റൈൽ ചെയ്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കല്ലുകൾ പതിച്ച ഒരു ചോക്കറും സ്റ്റൈൽ ചെയ്തിരിക്കുന്നു. മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്.
.gif)

സിൽവർ നിറത്തിലുള്ള മറ്റൊരു ഗൗണിലുള്ള വിദ്യയുടെ ഫോട്ടോയും പീകോക്ക് മാഗസിന്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിദ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വളരെയധികം ശ്രദ്ധ നേടി. ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. പുതിയ ലുക്ക് വിദ്യയുടെ പ്രായം കുറച്ചെന്നാണ് ആരാധകർ പറയുന്നത്.
കഞ്ചീവരം സാരിയിലെ ലുക്ക് വളരെ മനോഹരമാണ്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കും തനിക്കിണങ്ങുമെന്ന് പുതിയ ഫോട്ടോഷൂട്ടിലൂടെ തെളിയിച്ചിരിക്കുകയാണ് വിദ്യ. വിശ്വസിക്കാനാകുന്നില്ല. ഈ ലുക്കിൽ വിദ്യക്ക് പ്രായം കുറഞ്ഞിരിക്കുന്നു. ജെൻസിയൊക്കെ വിദ്യയിൽ നിന്ന് സ്റ്റൈൽ ടിപ്സ് കണ്ടു പഠിക്കണം എന്നിങ്ങനെയും കമന്റുകൾ എത്തി.
Vidya Balan changes her hairstyle and looks glamorous photoshoot
