ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു
Jul 16, 2025 07:18 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് ചാടി മരിച്ചത്.

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഹായം ലഭിക്കുന്നതിന്

ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056

ടെലസ് (Teles, കേരള): 0484-2305700

സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918

സഹായ് (Sahai, ബാംഗ്ലൂർ): 080-25497777

വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345

മിത്ര (Mitra): 022-25722918

ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.

School student dies after jumping from 16th floor of flat in Thiruvananthapuram

Next TV

Related Stories
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

Jul 16, 2025 10:54 PM

ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

ലക്നൗ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം...

Read More >>
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

Jul 16, 2025 10:40 PM

അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും...

Read More >>
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

Jul 16, 2025 10:21 PM

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

Jul 16, 2025 09:47 PM

സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

പാമ്പാടിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നത കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവിനെ മാവേലിക്കരയിൽ നിന്ന് പൊലീസ്...

Read More >>
വീട്ടുവഴക്ക് കൊലപാതകത്തിലേക്ക്; മരുമകൻ അമ്മായിയമ്മയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

Jul 16, 2025 04:30 PM

വീട്ടുവഴക്ക് കൊലപാതകത്തിലേക്ക്; മരുമകൻ അമ്മായിയമ്മയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊലപ്പെടുത്തി...

Read More >>
Top Stories

Entertainment News

//Truevisionall