നെടുമ്പാശ്ശേരി: ( www.truevisionnews.com ) ബ്രസീൽ ദമ്പതികൾ കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ഗുളികകൾ പുറത്തെടുത്തി. ബ്രസീലുകാരായ ലൂണയുടേയും ബ്രൂക്കയുടേയും വയറ്റിൽ നിന്ന് 164 ലഹരി ഗുളികകളാണ് പുറത്തെടുത്തത്. 16 കോടി രൂപയുടെ കൊക്കെയ്ൻ ആണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചത്. 1.670 കിലോഗ്രാം കൊക്കെയ്ൻ ആണ് ഇവർ വിഴുങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പിടിയിലായത്. ബ്രസീൽ സ്വദേശികളായ ലൂക്ക, ഭാര്യ ബ്രൂണ എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
.gif)

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. ഇവരെയും ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് സ്കാൻ ചെയ്യുകയായിരുന്നു.
ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽവെച്ച് ഇവ പൊട്ടിയാൽ മരണംവരെ സംഭവിച്ചേക്കാം. എന്നാൽ ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുള്ളതിനാൽ വയറ്റിലെത്തിയാലും പൊട്ടാനിടയില്ല. തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് പദ്ധതിയിട്ടിരുന്നത്.
Couple hid cocaine worth Rs 16 crore in their stomachs taken to hospital vomited 164 intoxicating pills were taken out
