(www.truevisionnews.com)പ്രാധാന്യമുള്ള മാസമാണ് കർക്കിടക മാസം. ഈ മാസത്തിൽ ചിട്ടകൾ ഏറെയാണ്. ഉലുവ കഞ്ഞി, നവധാധ്യം തുടങ്ങിയ മരുന്നുകൾക്ക് പ്രാധാന്യം ഒരുപാടാണ്. ഇന്നത്തെ തലമുറയിലും ഈ ചിട്ടകൾ പിന്തുടരുന്നവരുണ്ട്. മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് കഴിയാം. ഇന്നൊരു ഉലുവ കഞ്ഞി ആയാലോ? ഉണ്ടാക്കി നോക്കാം.
ചേരുവകൾ
.gif)

ഞവര അരി - 100 ഗ്രാം.
കാക്കവട്ട് - ഒന്നിന്‍റെ പകുതി
ഉലുവ - 5 ഗ്രാം.
ആശാളി - 5 ഗ്രാം.
ജീരകം - 5 ഗ്രാം.
ഔഷധസസ്യങ്ങള്‍- ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.
തയാറാക്കും വിധം
ഞവര അരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലേക്ക് ഇടിച്ചെടുത്ത പച്ചമരുന്നു നീര് ഒഴിച്ച് കൊടുക്കുക. ശേഷം ആറിരട്ടി വെള്ളം ചേർക്കുക. ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കുക
അരി വെന്തു കഴിഞ്ഞൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ ഓഫ് ചെയ്യുക.അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. തേങ്ങാപ്പാലും നെയ്യും രുചിയും പോഷക ഗുണവും കൂടുന്നതിനാൽ ഇവ ചേർക്കുന്നത് നല്ലതാണ്. കർക്കിടക മാസത്തിൽ കഴിക്കാൻ നല്ല രുചിയില്ല ഉലക കഞ്ഞി തയാർ
Karkidaka Kanji recipie
