കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു

കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു
Jul 15, 2025 04:12 PM | By Anjali M T

ഇടുക്കി:(truevisionnews.com) ഇടുക്കി കട്ടപ്പനയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബം​ഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മറ്റൊരു സംഭവത്തിൽ എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.

Koyilandy native arrested with MDMA in Kattappana

Next TV

Related Stories
പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

Aug 2, 2025 11:57 AM

പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

വടകര - തലശ്ശേരി മേഖലയിൽ പൊതുജനത്തെ പെരുവഴിയിലാക്കി സ്വകാര്യ ബസ്സുകളുടെ മിന്നൽ സമരം നാലാം ദിവസം...

Read More >>
കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

Aug 2, 2025 11:31 AM

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു....

Read More >>
'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

Aug 2, 2025 10:52 AM

'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്...

Read More >>
ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

Aug 2, 2025 10:20 AM

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

തലശേരിയിലെ ചർച്ചയെ തുടർന്ന് ബസ് സമരം അവസാനിച്ചെന്ന് പറയുമ്പോഴും വടകര മേഖലയിലെ സ്ഥിതി സംബന്ധിച്ച് അവ്യക്ത....

Read More >>
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
Top Stories

//Truevisionall