---
title: "കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു"
english_title: "Passenger falls from train in Kozhikode both legs amputated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306037/passenger-falls-from-train-in-kozhikode-both-legs-amputated"
published_at: "2025-08-02T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688da9e0ce090_fff.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

> **Lead Summary:** **കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** )** കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** )** കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്​ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് ശിവശങ്കര്‍ വീണത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

ശിവശങ്കറിന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306037/passenger-falls-from-train-in-kozhikode-both-legs-amputated)