(www.truevisionnews.com)ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകൾക്ക് ബിലാസ്പുര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടായിരുന്നില്ല.
ഒൻപതുദിവസത്തിന് ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ജാമ്യം നൽകിയത് കർശന വ്യവസ്ഥകളോടെയാണ്. ഇരുവരും പാസ്പോർട്ട് സറണ്ടർ ചെയ്യണം.രണ്ട് ആൾജാമ്യം വേണം. അൻപതിനായിരം രൂപയുടെ ബോണ്ടും കെട്ടി വക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.പ്രോസിക്യൂഷൻ എതിർത്തിട്ടും ജാമ്യം ലഭിക്കുകയായിരുന്നു.ഇന്ന് തന്നെ ഇരുവരും ജയിൽ മോചിതരാകും.
.gif)

ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്.
Nuns jailed in Chhattisgarh granted bail
