പാലക്കാട്: ( www.truevisionnews.com ) പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ സ്ത്രീകളെ മർദ്ദിച്ചത്.
നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
.gif)

48 വയസുകാരനാണ് കിരൺ റിമാൻ്റിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ നിലവില്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.
അതേസമയം മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായത്. ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിപെട്ടിരുന്നു.
വിദ്യാർത്ഥിനിയായ പെൺകുട്ടി കോളേജിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചാണ് ലൈഗികാതിക്രമം നേരിട്ടത്. വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തത്. കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ കണ്ടക്ടർ ബസിലെ മുൻ ഭാഗത്തുനിന്നും പിൻഭാഗത്തെ സീറ്റിലേക്കി ഇയാളെ മാറ്റിയിരുത്തുകയായിരുന്നു.
കണ്ടക്ടർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയോ ഉചിതമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. പെൺകുട്ടിക്ക് വേണ്ടത്ര സഹായവും ചെയ്തിരുന്നില്ല. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതിയായ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് മലാല എന്ന ബസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇറങ്ങിപ്പോയ പ്രതി ആരെണെന്ന് കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Misfortune during journey to Kannur questioned for speaking sexually to 15-year-old girl women assaulted at railway station
