അങ്കമാലി: ( www.truevisionnews.com) അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
"ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്. 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' പോലുള്ള പ്ലാറ്റ്ഫോമുകൾ ജനങ്ങൾക്ക് അവരുടെ വീടുകളിലിരുന്ന് തന്നെ ആരോഗ്യ വിവരങ്ങൾ നേടാനും സംശയങ്ങൾ ദൂരീകരിക്കാനും വലിയ സഹായമാകും. " എം.പി. ശ്രീ. ബെന്നി ബെഹനാൻ പറഞ്ഞു.
.gif)

"ആരോഗ്യ സേവനങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്ന അപ്പോളോ അഡ്ലക്സിന്റെ ദൗത്യത്തിന് ഈ പുതിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് കരുത്ത് പകരും. വിദഗ്ധരായ ഞങ്ങളുടെ ഡോക്ടർമാരുടെ അറിവും പരിചരണവും സാധാരണക്കാർക്ക് അവരുടെ വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ നേടുവാൻ ഇനി സാധിക്കും. ജനങ്ങളുമായി കൂടുതൽ അടുത്ത് നിന്ന്, അവരുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങൾക്കും പിന്തുണ നൽകാനുള്ള ഒരു വലിയ ചുവടുവെപ്പാണിത്" അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ് പറഞ്ഞു.
വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് വഴി ജനങ്ങൾക്ക് തങ്ങളുടെ വിരൽത്തുമ്പിൽ ആരോഗ്യപരമായ ഒട്ടേറെ വിവരങ്ങൾ ലഭ്യമാകും. സ്ഥിരമായ ഹെൽത്ത് ടിപ്സ്, അപ്പോളോയിലെ വിദഗ്ദ്ധ ഡോക്ടർമാർ തയ്യാറാക്കിയ ആരോഗ്യ അവബോധ വീഡിയോകൾ, ആശുപത്രി സേവനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ, അത്യാഹിത ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും മറ്റ് മെഡിക്കൽ സേവനങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങൾ അന്വേഷിക്കാനുമുള്ള സംവിധാനവും അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയറിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാനായി https://chat.whatsapp.com/LouYEr5Ft1hEeJK6zIjFgn?mode=r_c എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Apollo Adlux Community Care' inaugurated by MP Benny Behanan
