'വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കും'; രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷമുള്ള ജീവിതത്തേക്കുറിച്ച് അമിത് ഷാ

'വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കും'; രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷമുള്ള ജീവിതത്തേക്കുറിച്ച് അമിത് ഷാ
Jul 10, 2025 06:12 AM | By Athira V

അഹമ്മദാബാദ്: ( www.truevisionnews.com) രാഷ്ട്രീയത്തിൽ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കർ സംവാദിൽ വിരമിക്കൽ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.

ഹിന്ദു വേദഗ്രന്ഥങ്ങളിൽ എങ്ങനെ മുഴുകാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു.

രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് പലപ്പോഴും കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക മാത്രമല്ല, വിള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സ്വന്തം കൃഷിയിടത്തിൽ ഞാൻ പ്രകൃതിദത്ത കൃഷിയാണ് ചെയ്യുന്നത്.

വിളവ് ഏകദേശം 1.5 മടങ്ങ് കൂടുതലാണ്. കനത്ത മഴ പെയ്യുമ്പോൾ സാധാരണയായി വെള്ളം കൃഷിയിടത്തിൽ നിന്ന് പുറത്തേക്ക് ഒഴുകും. എന്നാൽ ജൈവകൃഷിയിൽ ഒരു തുള്ളി പോലും വെള്ളം പുറത്തേക്ക് പോകില്ല. അത് മണ്ണിലേക്ക് ഊർന്നിറങ്ങുന്നു. കാരണം, പ്രകൃതിദത്ത കൃഷി ജലപാതകൾ രൂപപ്പെടാൻ അനുവദിക്കുന്നു. അമിതമായ രാസവളപ്രയോഗം ജലപാതകളെ നശിപ്പിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

മണ്ണിരകൾ പ്രകൃതിദത്ത വളങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ കൃത്രിമ വളങ്ങൾ അവയെ നശിപ്പിച്ചു. ഈ ജീവികൾ പ്രകൃതിയുടെ സ്വന്തം യൂറിയ, ഡിഎപി (ഡയമോണിയം ഫോസ്ഫേറ്റ്), എംപികെ (മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്) എന്നിവയുടെ ഫാക്ടറികളാണെന്നും അമിത് ഷാ പറഞ്ഞു.

amitshah open his mind about retirement life

Next TV

Related Stories
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
Top Stories

Entertainment News

//Truevisionall