---
title: "രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം "
english_title: "Air Force fighter jet crashes in Rajasthan pilot dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301507/air-force-fighter-jet-crashes-in-rajasthan-pilot-dies-tragically"
published_at: "2025-07-09T14:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e2c874d81e_rajasthan.jpg"
keywords: []
---

# രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം 

> **Lead Summary:** **ചുരു:( **[www.truevisionnews.com)]**[] **രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ തകര്‍ന്നു വീണത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ മൃതദേഹം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

## Article Content

**ചുരു:( **[www.truevisionnews.com)]**[] **രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ തകര്‍ന്നു വീണത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ മൃതദേഹം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

അതേസമയം പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു.

35 വയസ്സുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൊളോത്തിയ കമ്പനിയുടെ എ319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്. തൽക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്‌ളൈറ്റ്‌റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301507/air-force-fighter-jet-crashes-in-rajasthan-pilot-dies-tragically)