മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്
Jul 9, 2025 05:25 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ മൂന്നാം ഭർത്താവായ അനിൽകുമാറിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

2020 മാർച്ച്‌ 15നു മുൻപുള്ള പല ദിവസങ്ങളിലുമായാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതു കൂടാതെ മൊബൈലിൽ അശ്ലീല വിഡിയോകൾ കാണിച്ചു കൊടുത്തു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാൽ പുറത്താരോടും സംഭവം പറഞ്ഞില്ല. ഏറ്റവും ഒടുവിൽ പീഡിപ്പിച്ച ദിവസമാണ് കുട്ടി അമ്മൂമ്മയോട് സംഭവം പറഞ്ഞത്. തുടർന്ന് വീട്ടുകാർ നഗരൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ മോഹൻ ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സബ് ഇൻസ്‌പെക്ടർ എസ്.എസ്.ഷിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ ലീഗൽ എയ്ഡ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.

Ten year old girl was raped and shown pornographic videos Mother's third husband gets 15 years in prison trivandrum

Next TV

Related Stories
കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 30, 2025 11:11 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

Jul 30, 2025 11:02 PM

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

Read More >>
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall