ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും ഹരീഷ് കുമാറിന്‍റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഇവര്‍ തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു.
ചൊവ്വാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. പത്മജയെ മര്‍ദിച്ച ശേഷം നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽ വച്ച് ജീവൻ പോകുന്നതുവരെ അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
.gif)

കൊലപാതകത്തിനുള്ള ശിക്ഷ (IPC Section 302)
കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കഠിനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്: വധശിക്ഷ (Death Penalty): അപൂർവവും അതിക്രൂരവുമായ കൊലപാതകങ്ങൾക്ക് കോടതിക്ക് വധശിക്ഷ വിധിക്കാം. ജീവപര്യന്തം തടവ് (Life Imprisonment): കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവാണ് സാധാരണയായി ലഭിക്കുന്ന ശിക്ഷ. ഇതിനുപുറമെ, പിഴയും ചുമത്തും.
bengaluru man throws wife to the ground keeps foot on neck till she dies
