സര്‍ക്കാറിന് തിരിച്ചടി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

സര്‍ക്കാറിന് തിരിച്ചടി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
Jul 9, 2025 12:14 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി.

റദ്ദാക്കാനുള്ള കാരണം : പരീക്ഷയുടെ വെയ്റ്റേജ് (Weightage) മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കീം പരീക്ഷയുടെ പ്രോസ്പെക്ടസ് (Prospectus) പുറത്തിറക്കിയതിന് ശേഷം വെയ്റ്റേജ് മാറ്റിയത് ചോദ്യം ചെയ്ത് ചില വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളെ തുടർന്നാണ് കോടതിയുടെ ഈ ഉത്തരവ്. ഈ മാസം ഒന്നാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു KEAM എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ഈ വിധി ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും.

കീം പരീക്ഷ, പ്രധാന വിവരങ്ങൾ: കീം അഥവാ കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (Kerala Engineering Architecture Medical) കേരളത്തിലെ വിവിധ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ് (CEE), കേരളം നടത്തുന്ന ഒരു സംസ്ഥാന തല പ്രവേശന പരീക്ഷയാണ്.

കോഴ്സുകൾ: പ്രധാനമായും എഞ്ചിനീയറിംഗ് (B.Tech), ഫാർമസി (B.Pharm) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഈ പരീക്ഷ. കൂടാതെ, ആർക്കിടെക്ചർ (B.Arch), മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി (KAU-ന് കീഴിൽ), ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്കും KEAM വഴി അഡ്മിഷൻ ലഭിക്കും.

High Court cancels KEEM exam results

Next TV

Related Stories
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
Top Stories










//Truevisionall