ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി
Jul 7, 2025 09:07 PM | By Athira V

ഗുവാഹത്തി: ( www.truevisionnews.com ) അസമിൽ അധ്യാപകൻ ലൈംഗികമായി പിഡീപ്പിച്ചതിനെ തുടർന്ന് രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. ഒൻപതാം വിദ്യാർഥിനിയായ പെൺകുട്ടിയെ കഴിഞ്ഞ മേയിലാണ് അധ്യാപകനായ വികു ഛേത്രി പിഡീപ്പിച്ചത്. തുടർന്ന് പെൺകുട്ടി ജൂണിൽ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്. ഒടുവിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പീഡനത്തിന് ഇരയായ കാര്യങ്ങൾ വിശദീകരിച്ച് പെൺകുട്ടി എഴുതിയ നാല് പേജുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്കുറിപ്പിൽ, മറ്റു മൂന്ന് അധ്യാപകർ ചേർന്ന് പ്രതിയായി വികു ഛേത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചതായും ആരോപിക്കുന്നു. മേയ് 26ന്, ക്ലാസ് കഴിഞ്ഞ് പോകുന്നതിനിടെ ശീതളപാനീയത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയാണ് അധ്യാപകനായ വികു പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ധോല പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ജൂൺ 11ന് അധ്യാപകൻ അറസ്റ്റിലായി. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് പെൺകുട്ടി രണ്ടാമതും ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അധ്യാപകനെതിരെ ഇരയായ പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് അസമിൽ ഉയരുന്നത്.

Teacher allegedly raped her by mixing sleeping pills in soft drinks; girl who attempted suicide twice succumbs to death

Next TV

Related Stories
'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി

Jul 30, 2025 07:18 AM

'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി

തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ...

Read More >>
സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയില്‍

Jul 30, 2025 12:35 AM

സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയില്‍

കൊല്ലം പുനലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ...

Read More >>
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

Jul 30, 2025 12:12 AM

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​...

Read More >>
പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

Jul 29, 2025 11:29 PM

പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

കോട്ടയം, കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന്...

Read More >>
ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

Jul 29, 2025 11:04 PM

ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം, പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് അമ്പത് വർഷം കഠിന...

Read More >>
Top Stories

Entertainment News

//Truevisionall