( www.truevisionnews.com ) പഞ്ചാബില്‍ നാടിനെ നടുക്കി ഭര്‍ത്താവിന്‍റെയും ഭാര്യയുടേയും ആത്മഹത്യ. പട്യാല ജില്ലയിലെ ഭാഡ്‌സൺ ബ്ലോക്കിലെ പൂനിവാൾ ഗ്രാമത്തിലാണ് തെറ്റിദ്ധാരണയുടെ പേരില്‍ ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. ഗുർമീത് സിങ്, മൻപ്രീത് കൗർ എന്നിവരാണ് മരിച്ചത്.
ഭാര്യ മൻപ്രീത് കൗർ ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തതായി അറിയാതെയാണ് 42 കാരനായ ഗുർമീത് സിങ് ജീവനൊടുക്കിയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്‍റെ ഭാര്യ മൻപ്രീത് കൗറില്‍ ഗുർമീതിന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും ഇടക്കിടെ വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു.
.gif)

ജൂൺ 29 ന് ഇത്തരത്തില്‍ വഴക്കുണ്ടാകുകയും ഒടുവില്‍ മൻപ്രീത് കുട്ടികളുമായി വീടുവിട്ടിറങ്ങുകയും ചെയ്തു. ഫത്തേഗഢ് സാഹിബിലെ ഗുരുദ്വാര ജ്യോതി സ്വരൂപിലേക്കാണ് കുട്ടികളുമായി മൻപ്രീത് എത്തിയത്. ആരാധനാലയത്തിന് സമീപമെത്തിയപ്പോള്‍ താന്‍ പിറകില്‍ വരാമെന്ന് പറഞ്ഞ് കുട്ടികളെ മുന്‍പില്‍ പറഞ്ഞയക്കുകയായിരുന്നു. പക്ഷേ മൻപ്രീത് എത്തിയില്ല.
അമ്മയെ കാണാതെ കുട്ടികള്‍ ഒടുവില്‍ ആനന്ദ്പൂർ സാഹിബിനടുത്തുള്ള ഭാനുപോളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. മൻപ്രീത് മറ്റൊരാളുമായി ഒളിച്ചോടിയെന്ന് കരുതി ജൂലൈ 3 ന് വൈകുന്നേരം ഗുർമീത് വീട്ടിലെ സീനിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മന്‍പ്രീതിനെയും അമ്മായിയമ്മയെയും സഹോദരീഭർത്താവിനെയും കുറ്റപ്പെടുത്തുന്ന ഒരു വിഡിയോ ഗുർമീതിന്‍റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ രണ്ട് ദിവസം മുമ്പ് ഭക്ര കനാലിൽ നിന്ന് ലഭിച്ച മൃതദേഹം ഗുര്‍മീതിന്‍റെ ഭാര്യ മൻപ്രീത് കൗറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നിരന്തരമായ വഴക്കുകളും സംശയങ്ങളും കാരണമാണ് മൻപ്രീത് കൗർ ജീവനൊടുക്കിയതെങ്കില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയെന്ന് വിശ്വസിച്ചാണ് ഗുര്‍മീത് ജീവനൊടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഗുര്‍മീതിന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിഡിയോയുടെ അടിസ്ഥാനത്തില്‍ മൻപ്രീതിന്‍റെ അമ്മയ്ക്കും സഹോദരനുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് 10 ഉം 20 ഉം വയസ്സുള്ള രണ്ട് പെൺമക്കളും 17 വയസ്സുള്ള ഒരു മകനുമുണ്ട്.
സഹായം ലഭിക്കുന്നതിന്
ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056
ടെലസ് (Teles, കേരള): 0484-2305700
സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918
സഹായ് (Sahai, ബാംഗ്ലൂർ): 080-25497777
വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345
മിത്ര (Mitra): 022-25722918
ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും
Three children orphaned husband commits suicide thinking wife eloped with someone else
