മംഗളൂരു: ( www.truevisionnews.com ) കാണാതായ ഫോറസ്റ്റ് ഗാർഡിനെ മരിച്ചനിലയിൽ കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ കടൂർ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടെ 10 ദിവസം മുമ്പ് കാണാതായ കെ.എഫ്.ഡി.സി ഫോറസ്റ്റ് ഗാർഡ് ശരത്തിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.
നീലഗിരി പ്ലാന്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ നഗ്നനായി സംശയാസ്പദമായ അവസ്ഥയിലാണ് മൃതദേഹം കിടന്നത്. സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ നഴ്സറി കെയർടേക്കറായി ജോലി ചെയ്തുവരുകയായിരുന്നു. കാണാതായതിന് ശേഷം രണ്ടു ദിവസം ശരത്തിനായി സഖരായ പട്ടണ പൊലീസും വനംവകുപ്പും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
.gif)

യുവാവിന്റെ ബൈക്കും ജാക്കറ്റും നീലഗിരി തോട്ടം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. സംഭവത്തിൽ സഖരായ പട്ടണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Missing forest guard found dead Chikkamagaluru
