Jul 1, 2025 02:53 PM

കൊച്ചി: (truevisionnews.com) പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തത്.  ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നത്. അതിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർട്ടി ക്ലീൻചിറ്റ് നൽകേണ്ട കാര്യമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഹക്കിം ബത്തേരിയും ടിടി ആന്റണിയുമാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. കെസി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പി ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു . ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനം. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എ.എസ്.പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളു കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ അദ്ദേഹം വിശദീരിച്ചു .

കൂത്തുപറമ്പ് വെടിവെപ്പ് : ആക്ഷേപങ്ങൾക്ക് അല്ല കണ്ടെത്തലുകൾക്ക് ആണ് പ്രസക്തി പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല, വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഡാലോചനയിൽ റവാഡക്ക് പങ്കില്ല കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത് വിവാദം ഉണ്ടാകേണ്ട കാര്യമല്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ എന്നിവരുടെ കാലത്ത് റവാഡ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഡിജിപി നിയമനത്തിലെ വിവാദങ്ങളിലേക്ക് സിപിഐ ഇപ്പോൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സർക്കാർ അവകാശമാണ് ഡിജിപിയെ നിശ്ചയിക്കൽ .കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെങ്കിൽ യഥാസമയത്ത് സർക്കാർ പറയുമെന്നും അദ്ദേഹം പറഞ്ഞു.




UDF government carried out Koothuparamba firing MVGovindan

Next TV

Top Stories










Entertainment News





//Truevisionall