Jul 1, 2025 11:44 AM

കണ്ണൂര്‍: (truevisionnews.com) ഡിജിപി നിയമനം ചൂടുപിടിക്കുമ്പോൾ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രംഗത്ത് . ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു . ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനം.

നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എ.എസ്.പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളു കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ അദ്ദേഹം വിശദീരിച്ചു .

കൂത്തുപറമ്പ് വെടിവെപ്പ് : ആക്ഷേപങ്ങൾക്ക് അല്ല കണ്ടെത്തലുകൾക്ക് ആണ് പ്രസക്തി പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല, വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഡാലോചനയിൽ റവാഡക്ക് പങ്കില്ല കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത് വിവാദം ഉണ്ടാകേണ്ട കാര്യമല്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ എന്നിവരുടെ കാലത്ത് റവാഡ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഡിജിപി നിയമനത്തിലെ വിവാദങ്ങളിലേക്ക് സിപിഐ ഇപ്പോൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സർക്കാർ അവകാശമാണ് ഡിജിപിയെ നിശ്ചയിക്കൽ .കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെങ്കിൽ യഥാസമയത്ത് സർക്കാർ പറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.

എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്.


Koothuparamba vediveppu Chandrashekhar controversy about Kannur District Secretary KK Ragesh

Next TV

Top Stories










Entertainment News





//Truevisionall