( www.truevisionnews.com) യുപിയിലെ ഗാസിയാബാദില്‍ സ്വന്തം കാമുകിയുമായി വഴക്കുണ്ടാക്കിയ യുവതിയെ ആക്രമിച്ച് യുവാവ്. ഗാസിയാബാദിലെ ഒരു മാളിന് പുറത്ത് ഇക്കഴിഞ്ഞ ജൂണ്‍ 25നാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹര്‍ഷ് എന്ന് യുവാവാണ് പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വലിയ ഒരു തടി ഉപയോഗിച്ച് ഹര്‍ഷ് യുവതിയെ അടിക്കുന്നതും അത് രണ്ടായി ഒടിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും ഇയാള്‍ യുവതിയെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. കറുത്ത ടി ഷര്‍ട്ട് ധരിച്ചിരിക്കുന്ന യുവാവ് നാലോ അഞ്ചോ തവണ യുവതിയെ അടിക്കുന്നത് വൈറലായ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
.gif)

നയന വര്‍മ എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഇവര്‍ പൊലീസിന് പരാതി നല്‍കി. ഗാസിയാബാദിലെ ആര്‍ഡിസി പ്രദേശത്തെ ഗോര്‍ സെന്റര്‍ മാളില്‍ തന്റെ സുഹൃത്തുക്കളായ റിയാ, കാശിശ് എന്നിവരുമായി പോവുകയായിരുന്നു നയന. ഇതിനിടയില്‍ പ്രിയ എന്ന യുവതിയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ, പ്രിയയുടെ ബോയ്ഫ്രണ്ട് ഹര്‍ഷ് ഇവരെ അസഭ്യം പറയാനും ആക്രമിക്കാനും തുടങ്ങി. ആദ്യത്തെ അടിയില്‍ തന്നെ യുവതിയുടെ തലപൊട്ടി ചോര വരാന്‍ തുടങ്ങി. കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഇയാള്‍ അവിടെ നിന്നും പോയതെന്നും നയന പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Youngman attacks youngwoman who got fight his girlfriend
