'അവൾ അങ്ങോട്ട് പോകാതിരുന്നെങ്കിൽ ഒന്നും ഉണ്ടാവില്ലായിരുന്നു'; കൊൽക്കത്ത ബലാത്സംഗക്കേസിൽ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ നേതാക്കള്‍

'അവൾ അങ്ങോട്ട് പോകാതിരുന്നെങ്കിൽ ഒന്നും ഉണ്ടാവില്ലായിരുന്നു'; കൊൽക്കത്ത ബലാത്സംഗക്കേസിൽ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ നേതാക്കള്‍
Jun 29, 2025 11:34 AM | By Athira V

കൊല്‍ക്കത്ത: ( www.truevisionnews.com ) നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ ബലാത്സംഗത്തിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്ര.

പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കും വിധത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. പെണ്‍കുട്ടി അവിടേക്ക് പോകാതിരുന്നെങ്കില്‍ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് ശനിയാഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ മിത്ര പറഞ്ഞു.

എവിടേക്കാണ് പോകുന്നതെന്ന് പെണ്‍കുട്ടി ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിലോ, ഒന്നോ രണ്ടോ സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നെങ്കിലോ അത് സംഭവിക്കില്ലായിരുന്നു. പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയവര്‍ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മിത്രയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ അതിനെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നാലെ മിത്രയുടെ വിശദീകരണവുമെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

https://x.com/MahuaMoitra/status/1938981602534854819

മദന്‍ മിത്രയുടെ പരാമര്‍ശത്തിന് മുന്‍പ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം.

അതേസമയം, നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവാ മോയിത്ര രംഗത്തെത്തി.

സ്ത്രീവിരുദ്ധത ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലുമുണ്ട്. എന്നാല്‍, പ്രസ്താവന ആര് നടത്തിയാലും അതിനെ അപലപിക്കാന്‍ തയ്യാറാകുന്നു എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. മദന്‍ മിത്രയുടെയും കല്യാണ്‍ ബാനര്‍ജിയുടെയും പ്രസ്താവനകളെ അപലപിച്ചുകൊണ്ടുള്ള പാര്‍ട്ടി പ്രസ്താവന പങ്കുവെച്ചായിരുന്നു മഹുവയുടെ പ്രതികരണം.

നിയമവിദ്യാർഥിനി ബലാത്സംഗത്തിരയായ സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുണ്ട്. പത്തുമാസം മുന്‍പ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും മമതാ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

Trinamool leaders make controversial statement Kolkata rape case

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
Top Stories

//Truevisionall