ധാക്ക: ( www.truevisionnews.com ) ധാക്കയിൽ ബംഗ്ലാദേശ് വേമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് ധാക്ക ഉത്തരയിൽ മൈൽസ്റ്റോൺ കോളേജ് ക്യാമ്പസിൽ അകത്തു തകർന്ന് വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കറ്റു.
പൊള്ളലേറ്റ പതിമൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുടെന്ന് അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ല ഔദ്യോഗികമായി ബംഗ്ലാദേശ് വേമസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
.gif)

.
Air Force training plane crashes in Dhaka
