'ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് വീഴും; നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കും' - കെ. മുരളീധരൻ

'ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് വീഴും; നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കും' - കെ. മുരളീധരൻ
Jun 27, 2025 07:24 PM | By VIPIN P V

( www.truevisionnews.com ) നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കുമെന്ന് കെ മുരളീധരൻ. സ്ത്രീകളുടെ കണ്ണീര് വീണാൽ ഒരു ഭരണകർത്താക്കൾക്കും മുന്നോട്ട് പോകാനാകില്ല. ആശ പ്രവർത്തകരുടെ ഇടപെടൽ നിലമ്പൂരിൽ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു മനസോടെ മുന്നോട്ട് പോകണം.

പറക്കുമ്പോൾ നമുക്ക് ഒരുമിച്ച് പറക്കണം. ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴും. സണ്ണി ജോസഫ്, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ.

അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ എതിർത്തു. വിവാദ പരാമർശങ്ങളിൽ ഡോ. ശശി തരൂർ എം പിയ്ക്കെതിരെയും വിമർശനമുയർന്നു. ആശയക്കുഴപ്പം ഒഴിവാക്കി തരൂരിനെ ചേർത്ത് നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രെഡിറ്റ് ചർച്ച ചെയ്യുന്നവർ വി എസ് ജോയിയെ മാതൃക ആക്കണമെന്ന് കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു.

ക്രെഡിറ്റിനെ കുറിച്ച് തർക്കമില്ലെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ക്യാപ്റ്റൻ-മേജർ പരാമർശത്തിൽ താൻ പട്ടാളക്കാരൻ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഉടൻ പാർട്ടി പുനസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പി ജെ കൂര്യൻ, ജോസഫ് വാഴക്കൻ, ടി എൻ പ്രതാപൻ, കെ.സി ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

k muraleedharan calls for unity within the party

Next TV

Related Stories
കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ  സുരേന്ദ്രൻ

Jul 30, 2025 06:57 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ സുരേന്ദ്രൻ

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ...

Read More >>
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Jul 28, 2025 06:46 PM

'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ...

Read More >>
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

Jul 28, 2025 03:01 PM

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍...

Read More >>
Top Stories

//Truevisionall